കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ റിസര്‍വേഷന്‍ സമയം ദീർഘിപ്പിക്കണം

കൊയിലാണ്ടി: റെയില്‍വേ സ്റ്റേഷനില്‍ ടിക്കറ്റ് റിസര്‍വേഷന്‍ വേണ്ടത്ര സമയം ഇല്ലാത്തത് യാത്രക്കാര്‍ക്ക് പ്രയാസമാവുന്നു. നിലവില്‍ രാവിലെ 8.30 മുതല്‍ 9.30 വരെയും തുടര്‍ന്ന് 12.30 മുതല്‍ നാല് മണിവരെയുമാണ് റിസര്‍വേഷന്‍ സമയം. ഇക്കാരണത്താല്‍ പല യാത്രക്കാര്‍ക്കും റിസര്‍വേഷന്‍ സൗകര്യം ഉപയോഗപ്പെടുത്താന്‍ കഴിയുന്നില്ല.
രാവിലെ എട്ടുമുതല്‍ വൈകീട്ട് നാലുവരെയെങ്കിലും റിസര്‍വേഷന്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം. റിസര്‍വേഷന്‍ സൗകര്യം വര്‍ധിപ്പിച്ചാല്‍ മാത്രമേ സ്റ്റേഷന്റെ ഗ്രേഡ് ഉയരുകയുള്ളൂ. റിസര്‍വേഷനായി കൂടുതല്‍ യാത്രക്കാരും കോഴിക്കോട്, വടകര സ്റ്റേഷനുകളെയാണ് ആശ്രയിക്കുന്നത്. കൊയിലാണ്ടി സ്റ്റേഷനില്‍ ഇ.സി.ആര്.ടി. തസ്തികയില്‍ ഒരു ജീവനക്കാരനെ നിയമിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

