കൊയിലാണ്ടി മൃഗാശുപത്രിയുടെ വിവിധോദ്ദേശ കെട്ടിടത്തിന് തറക്കല്ലിട്ടു
കൊയിലാണ്ടി: ജില്ലയില്‍ താറാവുമുട്ട വിരിയിക്കല്‍ കേന്ദ്രം സ്ഥാപിക്കുമെന്ന് വനം, ക്ഷീര വികസന വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. കൊയിലാണ്ടി മൃഗാശുപത്രിയില്‍ മൂന്നു ജില്ലാ ഓഫീസുകള്‍, പരിശീലനകേന്ദ്രം എന്നിവ ഉള്‍പ്പെടുന്ന കെട്ടിട സമുച്ചയത്തിന് തറക്കല്ലിടല്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സംസഥാന സർക്കാരിന്റെ പൊതുഫണ്ടിൽ നിന്ന്
ഒരു കോടി രൂപ ചിലവഴിച്ചാണ് കൊയിലാണ്ടി ടൗണിലുള്ള മൃഗാശുപത്രിയുടെ സമീപത്തായി പുതിയ കെട്ടിടം പണിയുന്നത്.കെ. ദാസന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു.
മൃഗസംരക്ഷണ ക്ഷീര കൃഷി വിഭാഗങ്ങളിലെ ജീവനക്കാരും രാഷ്ട്രീയക്കാരും ഉള്‍പ്പടെയുള്ളവര്‍ പശു, കോഴി, ആട്, എരുമ തുടങ്ങിയവ വളര്‍ത്തുന്ന കാര്യത്തില്‍ ശ്രദ്ധ കാണിക്കണമെന്നും ഇത് പരിസ്ഥിതിക്കും ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

നഗരസഭാ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍, വൈസ് ചെയര്‍ പേഴ്‌സൺ വി.കെ. പത്മിനി, എന്‍.കെ. ഭാസ്‌കരന്‍, വി.പി. ഇബ്രാഹിംകുട്ടി, സി.കെ. സെലീന, പി. വിശ്വന്‍, എസ്. സുനില്‍ മോഹന്‍, സി. രമേശന്‍ എന്നിവര്‍ സംസാരിച്ചു.

