കൊയിലാണ്ടി-മുത്താമ്പി-അഞ്ചാംപീടിക റോഡ് നവീകരണം: ടാറിംഗ് പ്രവൃത്തികള്‍ ഫെബ്രുവരി ആദ്യവാരം ആരംഭിക്കും

കൊയിലാണ്ടി: സെന്‍ട്രല്‍ റോഡ‍് ഫണ്ട് ഉപയോഗിച്ച് കൊണ്ട് കൊയിലാണ്ടി മുതല്‍ അഞ്ചാംപീടിക വരെ നീളുന്ന റോഡിന്‍റെ നിര്‍മ്മാണ പ്രവൃത്തി അവസാന ഘട്ടത്തിലേക്ക്. കെ.ദാസന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ കൊയിലാണ്ടി ടൗണ്‍ഹാളില്‍ വിളിച്ചു ചേര്‍ത്ത പഞ്ചായത്ത് പ്രസിഡന്‍റുമാരുടെയും എഞ്ചിനീയര്‍മാരുടെയും അവലോകന യോഗത്തിലാണ് തീരുമാനം. എല്ലാ പ്രവൃത്തികളും വേഗത്തിലാക്കാന്‍ യോഗത്തില്‍ ധാരണയായി.
ഫെബ്രുവരി ആദ്യവാരത്തോടെ ടാറിംഗ് പ്രവൃത്തികള്‍ ആരംഭിക്കും. ഇതിനു മുന്നോടിയായി ചെയ്തു തീര്‍ക്കേണ്ട പ്രവൃത്തികള്‍ ദ്രുതഗതിയിലാക്കാനും തീരുമാനിച്ചു. അരിക്കുളം ഒറവിങ്കല്‍ ഭാഗത്തെ വയല്‍ഭിത്തിയുടെ കാര്യം പരിഹരിച്ചു. വീതി കൂടിയ ഭാഗങ്ങളില്‍ ഇനിയും മാറ്റി സ്ഥാപിക്കാനുള്ള വൈദ്യുതിത്തൂണുകള്‍ എത്രയും വേഗത്തില്‍ മാറ്റാന്‍ നടപടികള്‍ സ്വീകരിക്കും. കീഴരിയൂര്‍ ഭാഗത്കതായി വരുന്ലുന കലുങ്കുകളുടെ വീതി വര്‍ദ്ധിപ്പിക്കുന്ന പ്രവൃത്തികളും ഉടന്‍ ആരംഭിക്കും. വീതി കൂട്ടാനുള്ള വളവുകളിലും മറ്റും എത്രയും വേഗം വീതി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
യോഗത്തില്‍ എം.എല്‍.എ യെ കൂടാതെ കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഗോപാലന്‍ നായര്‍, അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി.രാധ, വൈസ്പ്രസിഡന്‍റ് വി.എം. ഉണ്ണി, ദേശീയപാതാ വിഭാഗം എഞ്ചിനീയര്‍മാര്‍ എന്നിവര്‍ സംബന്ധിച്ചു.
