കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി താലൂക്കോഫീസ് മാർച്ചും ധർണയും നടത്തി

കൊയിലാണ്ടി: കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി താലൂക്കോഫീസ് മാർച്ചും ധർണയും നടത്തി. കോൺഗ്രസ് നേതാവ് സി.വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വി.വി. സുധാകരൻ അധ്യക്ഷത വഹിച്ചു. പി. രത്നവല്ലി, വി.ടി. സുരേന്ദ്രൻ, വിജയൻ കണ്ണഞ്ചേരി, മനോജ് പയറ്റുവളപ്പിൽ, പി.ടി. ഉമേന്ദ്രൻ, നടേരി ഭാസ്കരൻ, അഡ്വ. എം. സതീഷ്, എൻ. മുരളീധരൻ, കെ.പി. നിഷാദ്, മോഹനൻ നമ്പാട്ട്, പി.വി. വേണുഗോപാൽ എന്നിവർ സംസാരിച്ചു.

