കൊയിലാണ്ടി ബപ്പന്‍കാട് അടിപ്പാതയുടെ നിര്‍മാണം മെയ് മാസം പുനരാരംഭിക്കും

കൊയിലാണ്ടി: ബപ്പന്‍കാട് അടിപ്പാതയുടെ നിര്‍മാണം മെയ് മാസം പുനരാരംഭിക്കും. അടിപ്പാത നിര്‍മാണത്തിന് മുമ്പായി സ്ഥലത്തുകൂടി കടന്നുപോകുന്ന വൈദ്യുതി, ടെലിഫോണ്‍ കേബിളുകള്‍ മാറ്റി സ്ഥാപിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ധാരണയായി.
റെയില്‍വേ അസി.എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ പി.അബ്ദുള്‍ അസീസ്, കെ.എസ്.ഇ.ബി അസി.എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ കൃഷ്‌ണേന്ദു, കേരളാ വാട്ടര്‍ അതോറിട്ടി എന്‍ജിനീയര്‍ ടി. രവീന്ദ്രന്‍, പി.ഡബ്ലു. ഡി. അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ എന്‍. ശ്രീജിത്ത്, ബി.എസ്.എന്‍.എല്‍. ജെ.ടി.ഒ ഇ.ശ്രീധരന്‍ എന്നിവര്‍ യോഗത്തിനെത്തിയിരുന്നു.

ഉദ്യോഗസ്ഥ സംഘം അടിപ്പാത വരുന്ന സ്ഥലം സന്ദര്‍ശിച്ചു. നഗരസഭ വികസനകാര്യ സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻ എന്‍.കെ. ഭാസ്‌കരന്‍, കൗണ്‍സിലര്‍മാരായ എം. സുരേന്ദ്രന്‍, എസ്.കെ. വിനോദ്, എന്‍.കെ. ഗോകുല്‍ദാസ്, ഷീബ സതീശന്‍, പി.എം. ബിജു എന്നിവരും ഉണ്ടായിരുന്നു.

