KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ഫെസ്റ്റ് 2016 കുടുംബശ്രീ വിപണനമേളയിൽ വൻ ജനത്തിരക്ക്

കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭയുടെ നേതൃത്വത്തിൽ നടക്കുന്ന കൊയിലാണ്ടി ഫെസ്റ്റ് ‘നാഗരികം’ 2016 ന്റെ ഭാഗമായി നടക്കുന്ന വിപണ മേളയിൽ വൻ ജനത്തിരക്ക് സപ്തംബർ 3നാണ് 10 ദിവസം നീണ്ടുനിൽക്കുന്ന കൊയിലാണ്ടി ഫെസ്റ്റിന് തുടക്കമായത്. കൊയിലാണ്ടി നഗരസഭയിലെ 44 കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിലാണ്. സ്റ്റാളുകൾ പ്രവർത്തിക്കുന്നത്. യൂണിറ്റുളിൽ സ്വന്തമായി ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങളാണ് അധിക സ്റ്റാളുകളിലും വിറ്റഴിയുന്നത്. കൂടാതെ മറ്റ് സംഘങ്ങളുടെ ഉൽപ്പന്നങ്ങളും സ്റ്റാളുകളിൽ നല്ല വിൽപ്പന നടക്കുന്നു.

fe

6 ദിവസം പിന്നിടുമ്പോൾ 25 ലക്ഷത്തിലധികം രൂപയുടെ വിൽപ്പനയാണ് കുടുംബശ്രീയ്ക്കി    മാത്രം ഉണ്ടായത്. രാവിലെ 8 മണിയ്ക്ക് മുതലേ ജനങ്ങളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. വൈകുന്നേരമാവുമ്പോഴേക്കും തിരക്ക്മൂലം സ്റ്റാളിനകത്ത് പ്രവേശിക്കാൻ കഴിയാത്തതെയാകുന്നത് നിത്യകാഴ്ചയാണ്. നിരവധി പുതിയ ഉൽപ്പന്നങ്ങളും സ്റ്റാളിൽ പരിചയപ്പെടുത്തുന്നുണ്ട്. കണ്ണൂർ ജില്ലയിലെ ആലക്കോട് മണ്ണിര കമ്പോസ്റ്റ് ഇന്റസ്ട്രീസ് വികസിപ്പിച്ചെടുത്ത അടുക്കള മാലിന്യത്തിൽ നിന്ന് ജൈവ വളം ഉൽപ്പാദിപ്പിക്കുന്ന ഉറവിട മാലിന്യസംസ്‌ക്കരണ പ്ലാന്റാണ് മേളയിലെ താരം. 3500 രൂപയ്ക്ക് വീടുകളിൽ സെറ്റ് ചെയ്ത്‌കൊടുക്കുന്ന പ്ലാന്റിന് നിരവധി ഓർഡറുകളാണ് ലഭിച്ചിട്ടുണ്ടത്. പുസ്തക മേളയിലും നല്ല വിൽപ്പനയാണ് നടക്കുന്നത്. 40 ലക്ഷം രൂപയുടെ വിറ്റു വരവ് പ്രതീക്ഷിച്ച നഗരസഭയ്ക്കും കുടുംബശ്രീയ്ക്കും ഓണസമ്മാനമായി ലഭിച്ച അംഗീകാരമാണ് റെക്കോഡ് വിൽപ്പനയെന്ന് നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ പറഞ്ഞു.

ഫെസ്റ്റിന്റെ ഭാഗമായി ടൗൺഹാൾ പരിസരത്ത് എല്ലാ ദിവസവും നടക്കുന്ന സാംസ്‌ക്കാരിക സദസ്സ് കാണാൻ നാടിന്റെ നാനാ ഭാഗത്ത്‌നിന്ന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വൻ ജനാവലിയാണ് വന്നുചേരുന്നത്. നാട്ടുണർവ്വ് നാടൻപാട്ട്, മാപ്പിളഗാനം, പതിനാലാം രാവ് മാപ്പിളകലകൾ, പഴയ ഗാനങ്ങളുമായി പാട്ടിന്റെ പാലാഴി, മാജിക് നൈറ്റ്, ഡാൻസ് ധമാക്ക, ഒട്ടോ ഡ്രൈവേഴ്‌സ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് നടക്കുന്ന ഡ്രൈവേഴ്‌സ് ഫെസ്റ്റ് മെഗാ ഗാനമേള തുടങ്ങി നിരവധി സാംസ്‌ക്കാരിക പരിപാടികളാൽ ശ്രദ്ധേയമായി കൊയിലാണ്ടി ഫെസ്റ്റ് മാറി. ഓരോ ദിവസവും രാഷ്ട്രീയ, സാമൂഹിക, സാംസ്‌ക്കാരിക നായകന്മാരുടെ സാന്നിദ്ധ്യത്തിലാണ് സാംസ്‌ക്കാരിക സദസ്സ് സംഘടിപ്പിക്കുന്നത്. സപ്തംബർ 12ന് ഫെസ്റ്റ് സമാപിക്കും.

Advertisements
Share news