KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഫിഷറീസ് യു.പി. സ്‌കൂൾ സ്മൃതിസംഗമം മന്ത്രി ടി. പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി : ഫിഷറീസ് സ്‌കൂൾ വികസനം സാധ്യമാക്കി പൂർവ്വ വിദ്യാർത്ഥി സംഗമം നടന്നു. സ്‌കൂളിൽ പഠിച്ചും കളിച്ചും സമൂഹത്തിന്റെ ഉന്നതിയിലേക്ക് ഉയർന്ന് ജീവിതത്തിന്റെ വിവിധ തലങ്ങളിൽ എത്തിയവരുടെ സംഗമം വേറിട്ട അനുഭവമായി. പരിപാടി സംസ്ഥാന തൊഴിൽ എക്‌സൈസ് വകുപ്പ് മന്ത്രി ടി. പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എല്ലാവർക്കും സ്‌കൂളിന്റെ വളർച്ചയിൽ വലിയ സന്തോഷവും പങ്കുവെച്ചു. തീരദേശ വികസന കോർപ്പറേഷൻ, സംസ്ഥാന സർക്കാർ, കൊയിലാണ്ടി നഗരസഭ, എം. എൽ., എം. പി. എന്നിവരുടെ സഹായത്തോടെ സ്‌കൂളിൽ നടപ്പാക്കുന്ന വൻ വികസന പ്രവർത്തനങ്ങളുടെ രൂപരേഖയും ചടങ്ങിൽ അവതരിപ്പിച്ചു. കെ. ദാസൻ എം.എൽ. എ. അദ്ധ്യക്ഷതവഹിച്ചു. നഗരസഭാ ചെയർമാൻ പദ്ധതി പ്രഖ്യാപനം നടത്തി.

മികച്ച പി.ടി.എ.ക്കുള്ള അവാർഡ് ദാനം പ്രിൻസിപ്പാൾ കെ. പ്രഭാകരൻ നിർവ്വഹിച്ചു. കലാ പ്രതിഭകൾക്കുള്ള അവാർഡ് എ.ഇ.ഒ. ജവഹർ മനോഹർ നിർവ്വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ പുസ്തകം ഏറ്റുവാങ്ങി. നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ദിവ്യ ശെൽവരാജ്, കൗൺസിലർമാരായ പി. പി.കനക, റഹ്മത്ത്, കെ. വി. സന്തോഷ്, ബി.പി.ഒ. എം. ജി. ബൽരാജ്, പിടി.എ. പ്രസിഡണ്ട് ശെൽവരാജ്, വിവധ അരയസമാജം ഭാരവാഹികൾ, മഹല്ല് കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ ആശംസകൾ നേർന്നു. പ്രധാനാധ്യാപകൻ കെ. ടി. രമേശൻ സ്വാഗതവും, ആർ.ഷാകുമാരി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *