കൊയിലാണ്ടി ഫിഷറീസ് ടെക്‌നിക്കല്‍ ഗേള്‍സ് ഹൈസ്‌കൂള്‍ പ്രവേശനം
കൊയിലാണ്ടി: കൊയിലാണ്ടി ഗവ. റീജണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഗേള്‍സ് ഹൈസ്‌കൂള്‍ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിച്ചു. മത്സ്യ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗമായി ഇപ്പോഴും പണമടയ്ക്കുന്ന കടല്‍, ഉള്‍നാടന്‍ മത്സ്യ തൊഴിലാളികളുടെ പെണ്‍കുട്ടികള്‍ക്കാണ് പ്രവേശനം നല്‍കുക.
എസ്.സി. എസ്.ടി. വിഭാഗത്തിലുള്ള മത്സ്യ തൊഴിലാളികളുടെ മക്കള്‍ക്ക് 10 ശതമാനം സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. എട്ടാം ക്ലാസിലേക്ക് 40 കുട്ടികള്‍ക്ക് പ്രവേശനം നല്‍കും. പ്രവേശനം ലഭിക്കുന്ന കുട്ടികള്‍ക്ക് താമസവും ഭക്ഷണവും സൗജന്യമാണ്. പൂരിപ്പിച്ച അപേക്ഷാ ഫോറം മേയ് എട്ടിന് ലഭിക്കണം. ലഭിക്കും. ഫോണ്‍ 0496 2630956.

