കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ അരകോടി രൂപ അനുവദിച്ചു

കൊയിലാണ്ടി: മുല്ലപ്പള്ളി രാമചന്ദ്രൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും കൊയിലാണ്ടി നിയേജകമണ്ഡലത്തിൽ അരകോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് ആദ്യഘട്ട ഭരണാനുമതി നൽകി ജില്ലാകലക്ടർ ഉത്തരവായി. ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ അണ്ടികമ്പനി – കെട്ടുമ്മൽ റോഡിന് 5 ലക്ഷം രൂപയും, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിൽ പൊയിൽകാവ് ഹയർസെക്കന്ററി സ്‌കൂളിൽ കമ്പ്യൂട്ടർ ലാബിന് 3 ലക്ഷവും, പൊയിൽകാവ് – കാപ്പാട് റോഡിന് 7 ലക്ഷവും, അറോറവയൽ കോളനി റോഡിന് 5 ലക്ഷവും, കൊയിലാണ്ടി മുനിസിപ്പാലിറ്റിയിൽ പെരുവക്കാല ഫുട്പാത്തിന് 3 ലക്ഷവും, മരുതൂർ വിഷ്ണുക്ഷേത്രം റോഡിന് 4 ലക്ഷവും, പെരുവട്ടൂർ എൽ.പി.സ്‌കൂൾ റോഡിന് 4 ലക്ഷവും, മൂടാടി ഗ്രാമപഞ്ചായത്തിലെ ഗോപാലപുരം കാനത്തിൽ ഹിൽബസാർ റോഡിന് 5 ലക്ഷവും, തിക്കോടി ഗ്രാമപഞ്ചായത്തിലെ പുറക്കാട് ടൗൺ കണ്ണമ്പത്ത് റോഡിന് 6 ലക്ഷം രൂപയും, പാലോളിത്താഴ റോഡിന് 5 ലക്ഷം രൂപയും, പയ്യോളി ഗ്രാമപഞ്ചായത്തിലെ ചെത്തിൽതാര – ഹരിജൻകോളനി റോഡിന് 3 ലക്ഷം രൂപയുടെയും, ഭരണാനുമതി ലഭിച്ചു. എം പി യുടെ ഓഫീസ് പത്രക്കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.
