കൊയിലാണ്ടി നാഷണൽ ഹൈവേ CCTV ക്യാമറകൾ സ്ഥാപിച്ചു

കൊയിലാണ്ടി> കൊയിലാണ്ടി പോലീസ്‌റ്റേഷൻ പരിധിയിൽപെട്ട നാഷണൽ ഹൈവേയിൽ ഖത്തർ കെ. എം.സി.സിയുടെ സഹായത്തോടുകൂടി CCTV ക്യാമറകൾ സ്ഥാപിച്ചു. പരിപാടിയുടെ ഉദ്ഘാടനം കോഴിക്കോട് റൂറൽ ജില്ല പോലീസ് മേധാവി എൻ. വിജയകുമാർ നിർവ്വഹിച്ചു. നാഷണൽ ഹൈവേയിൽ അപകടങ്ങളുണ്ടാക്കി നിർത്താതെ പോകുന്ന വാഹനങ്ങളേയും മറ്റ് കുറ്റകൃത്യങ്ങൾ നടത്തുന്നവരെയും ഒരു പരിധിവരെ കണ്ടെത്തുന്നതിന് വേണ്ടിയാണ് ക്യാമറകൾ സ്ഥാപിച്ചത്. ഇതോടൊപ്പം തന്നെ സ്‌റ്റേഷനിലെത്തുന്ന ആളുകൾക്ക് ശുദ്ധജലം നൽകുന്നതിന് വേണ്ടി വാട്ടർകൂളറും കെ.എം.സി.സി സംഭാവന ചെയ്തിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജെയ്‌സൺ കെ. എബ്രഹാം നിർവ്വഹിച്ചു.
