KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭ ശുചിത്വ ഭവനം പദ്ധതി പ്രഖ്യാപനം വ്യാഴാഴ്ച

കൊയിലാണ്ടി. നഗരസഭ കുടുംബശ്രീ യുടെ സഹകരണത്തോടെ ശുചിത്വം ഭവനപദ്ധതിക്ക് തുടക്കമിടുകയാണ്. പകർച്ചവ്യാധി പടരാത്ത രോഗാതുരമല്ലാത്ത ഒരു നഗരമായി കൊയിലാണ്ടിയെ മാറ്റുക എന്ന ലക്ഷ്യത്തോടെ നഗരസഭയിലെ മുഴുവൻ വീടുകളും ശുചിത്വം ഉള്ളതാക്കി മാറ്റുന്നതിനു വേണ്ടി ഓരോ വാർഡിലുമുള്ള അയൽക്കൂട്ട പരിധിയിലെ 25 വീടുകളിൽനിന്ന് ശുചിത്വ ഭവനം തിരഞ്ഞെടുക്കുക എന്നതാണ് പദ്ധതി.

പ്രാഥമിക പ്രവർത്തനം ഓരോ വാർഡിൽ നിന്നും ഒരു വീട് വീതം 44 വാർഡുകളിൽ നിന്ന് ശുചിത്വ ഭവനം തെരഞ്ഞെടുക്കുന്നതാണ് രണ്ടാം ഘട്ടം.  അതിൽനിന്നും നഗരസഭയിലെ ശുചിത്വ ഭവനം തെരഞ്ഞെടുക്കുക എന്നതാണ് മൂന്നാംഘട്ടം.  നിശ്ചിത ചോദ്യാവലിയുടെ ഗ്രേഡിങ് നടത്തിയാണ് തെരഞ്ഞെടുപ്പ്.  അവസാനഘട്ടത്തിൽ വീടുകൾ സന്ദർശിച്ച് നഗരസഭയിലെ ഏറ്റവും മികച്ച ശുചിത്വ ഭവനവും,  മൂന്നാം സ്ഥാനം നേടുന്ന ഭവനങ്ങളും, മികച്ച നിലവാരം പുലർത്തുന്ന പത്ത് വീടുകളും ഇതിനായി നിയോഗിച്ച വിദഗ്ധ സംഘം തെരഞ്ഞെടുത്തു കഴിഞ്ഞിട്ടുണ്ട്.

സ്വർണ്ണ സമ്മാനവും ഉൾപ്പെടെ തെരഞ്ഞെടുക്കപ്പെടുന്ന 10 ഭവനങ്ങൾക്കും സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നൽകും. ഈ പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടിയിൽ ഇഷാന ഗോൾഡും കൈകോർക്കുന്നു.

Advertisements

2018 നവംബർ ഒന്നിന് 2.30 മണിക്ക്  നഗരസഭ ഇഎംഎസ് ടൗൺ ഹാളിൽ നടക്കുന്ന പരിപാടിയിൽ ചെയർമാൻ അഡ്വ കെ സത്യൻ്റെ അധ്യക്ഷതയിൽ കൊയിലാണ്ടി എംഎൽഎ കെ ദാസൻ ശുചിത്വ പ്രഖ്യാപനം നടത്തും.  കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പിസി കവിത, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ സി കബനി എന്നിവരും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും, ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കുമെന്ന് ചെയർമാൻ അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *