കൊയിലാണ്ടി നഗരസഭ ഫസ്റ്റ് ലൈൻ ട്രീറ്റ് മെൻ്റ് സെൻ്ററിലേക്ക് ഫ്രിഡ്ജും, ടെലിവിഷനും കൈമാറി
കൊയിലാണ്ടി: നഗരസഭയുടെ ഫസ്റ്റ് ലൈൻ ട്രീറ്റ് മെൻ്റ് സെൻ്ററിലേക്ക് കൊയിലാണ്ടി ലയൺസ് ക്ലബ് റെഫ്രിജറേറ്റർ സംഭാവന നൽകി. ക്ലബ് പ്രസിഡന്റ് ഡോ: കെ. ഗോപിനാഥൻ നഗരസഭാ ചെയർമാൻ അഡ്വ. കെ സത്യന് ഫ്രിഡ്ജ് കൈമാറി. ടൗൺ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ക്ലബ് ഭാരവാഹികളായ സി. കെ മനോജ്, സി. ജയപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.
ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻറർ കൊയിലാണ്ടി (അമൃത വിദ്യാലയത്തിലേക്ക് AKG സ്പോർട്സ് സെൻ്റർ കൊയിലാണ്ടി ടിവി നൽകി. മുൻ MLA യും സി പി ഐ എം നേതാവുമായ പി വിശ്വൻ മാസ്റ്റർ നഗരസഭാ ചെയർമാൻ അഡ്വ. കെ. സത്യന് ടെലിവിഷൻ കൈമാറി. സെക്രട്ടറി യു.കെ ചന്ദ്രൻ, പ്രസിഡണ്ട് സി.കെ മനോജ്, തേജ ചന്ദ്രൻ, കെ രവിന്ദ്രൻ എന്നിവർ പങ്കെടുത്തു.




