കൊയിലാണ്ടി നഗരസഭ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് കട്ടിലുകൾ വിതരണം ചെയ്തു
കൊയിലാണ്ടി: നഗരസഭ 2020- 21 സാമ്പത്തിക വർഷത്തെ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കുള്ള കട്ടിലുകൾ വിതരണം ചെയ്തു. അർഹരായ എല്ലാവരെയും പദ്ധതിയുടെ ഭാഗമാക്കുക എന്ന ഉദ്ദേശത്തോടെയാണ് നഗരസഭ ഈ പദ്ധതി നടപ്പാക്കുന്നത്. കട്ടിൽ വിതരണ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ കെ.പി. സുധ നിർവഹിച്ചു, ചടങ്ങിൽ നഗരസഭാ വൈസ് ചെയർമാൻ അഡ്വ കെ സത്യൻ അധ്യക്ഷത വഹിച്ചു. എസ് സി പ്രമോട്ടർ അജിത പദ്ധതി വിശദീകരണം നടത്തി, പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ ഇ കെ അജിത്ത് കൗൺസിലർ മാരായ സുമേഷ്, ബിന്ദു,രത്നവല്ലി ടീച്ചർ, ജമാൽ മാസ്റ്റർ, ഫക്രുദ്ദീൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു സ്വാഗതം പറഞ്ഞു.

