കൊയിലാണ്ടി നഗരസഭ ‘ ജലം ജീവാമൃതം ‘ ജലസഭ

കൊയിലാണ്ടി; നഗരസഭയുടെ ജലസാക്ഷരതാ പരിപാടിയായ ജലസഭയുടെ ഉദ്ഘാടനം എം.എൽ.എ കെ. ദാസൻ നിർവ്വഹിച്ചു. നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ അദ്ധ്യക്ഷത വഹിച്ചു. ഒയിസ്ക ഇന്റർ നാഷണൽ സംസ്ഥാന സെക്രട്ടറി വി.പി സുകുമാരൻ ക്ലാസെടുത്തു.
നഗരസഭ വിദ്യാഭ്യാസ സ്റ്രാന്റിംങ് കമ്മറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ, കൗൺസിലർമാരായ കെ.എം. ജയ, പി. ലാലിഷ, കെ.ലത, എ. സുധാകരൻ, ശശി കോട്ടിൽ, ബാബുരാജ് ചിത്രാലയം എന്നിവർ സംസാരിച്ചു. സ്റ്റാന്റിംങ് കമ്മറ്റി ചെയർപേഴ്സൺ വി.കെ അജിത സ്വാഗതവും, കൗൺസിലർ സീന എൻ.എസ് നന്ദിയും പറഞ്ഞു.

