കൊയിലാണ്ടി നഗരസഭയുടെ നേതൃത്വത്തില്‍ സഹയോഗ് പദ്ധതി ആരംഭിച്ചു

കൊയിലാണ്ടി: വീട്ടില്‍ ഒരു തുണിസഞ്ചി എന്ന ലക്ഷ്യവുമായി നഗരസഭയുടെ നേതൃത്വത്തില്‍ സഹയോഗ് പദ്ധതി ആരംഭിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്സണൺ
വി.കെ. പത്മിനി അധ്യക്ഷത വഹിച്ചു.
സ്ഥിരംസമിതി അധ്യക്ഷന്‍മാരായ വി. സുന്ദരന്‍, കെ. ഷിജു, വി.കെ. അജിത, എന്‍.കെ. ഭാസ്‌കരന്‍, നഗരസഭാംഗം എം. സുരേന്ദ്രന്‍, സെക്രട്ടറി എന്‍. സുരേഷ് കുമാര്‍, എന്‍ജിനീയര്‍ എം. മനോജ് കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.പി. രമേശന്‍, എ. സുധാകരന്‍ എന്നിവര്‍ സംസാരിച്ചു.

