കൊയിലാണ്ടി നഗരസഭയുടെ നീന്തൽ സർട്ടിഫിക്കറ്റിനുളള പരിശോധന 28, 29 തീയ്യതികളിൽ

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭാ പരിധിയില്‍ എസ്.എസ്.എല്‍.സി.ക്ക് പഠിക്കുന്ന കുട്ടികള്‍ക്ക് നീന്തല്‍ അറിവ് പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു. ജനുവരി 28-ന് പെണ്‍കുട്ടികള്‍ക്കും 29-ന് ആണ്‍കുട്ടികള്‍ക്കുമാണ് പരിശോധന. പന്തലായനി കേളുവേട്ടന്‍ സ്മാരകമന്ദിരത്തിന് സമീപം രാവിലെ 7 മണിയ്ക്ക് തേവർകുളം പരിസരത്ത് കുട്ടികൾ എത്തിച്ചേരണമെന്ന് നഗരസഭ അധികൃതർ അറിയിച്ചു.
