KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭയുടെ നവീകരിച്ച ഓഫീസ് പ്രവർത്തനമാരംഭിച്ചു

കൊയിലാണ്ടി: നഗരസഭയുടെ നവീകരിച്ച ഓഫീസ് പ്രവർത്തനമാരംഭിച്ചു. കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്‌ളോറിൽ പ്രവർത്തിക്കുന്ന ഓഫീസ് സംവിധാനമാണ് ശീതീകരിച്ച അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സമാർട്ട് ഓഫീസാക്കി മാറ്റിയത്. 40 ലക്ഷം രൂപ ചിലവിഴിച്ചാണ് പണി പൂർത്തിയാക്കിയത്. നഗരസഭാ ഓഫീസ് സ്മാർട്ടാക്കുന്നതിന്റെ ഭാഗമായാണ് നവീകരണം നടത്തിയത്. നഗരസഭയിൽ കറൻസിയില്ലാതെ പണമിടപാട് നടത്തുന്നതിനും ഓൺലൈൻ സൗകര്യത്തിനുമാണ് പ്രഥമ പരിഗണന നൽകിയിരിക്കുന്നതെന്ന് ചെയർമാൻ അഡ്വ. കെ. സത്യൻ പറഞ്ഞു. 

ഓരോ വിഭാഗത്തിനും പ്രത്യേകം കൗണ്ടറുകൾ നിർമ്മിച്ച് എൽ.ഇ.ഡി. ബൾബുകളും പുത്തൻ ഫർണ്ണിച്ചറുകൾ ഉൽപ്പെടെ മനോഹരവും പൂർണ്ണമായും ഡിജിറ്റലൈസ്‌ചെയ്തിട്ടുണ്ട്. വിവധ അപേക്ഷകളുമായി എത്തുന്നവർക്കുള്ള ഇരിപ്പിടങ്ങൾ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയും നവീകരിച്ച ഓഫീസിൻ്റെ  പ്രത്യേകതയാണ്.

നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ ഓഫീസ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്‌സൺ വി. കെ. വത്മിനി, കൗൺസിലർമാരായ എം. സുരേന്ദ്രൻ, വി. പി. ഇബ്രാഹിംകുട്ടി, വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ, നഗരസഭാ സെക്രട്ടറി ഷെറിൻ ഐറിൻ സോളമൻ, വിവിധ വകുപ്പ് തലവന്മാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കൊയിലാണ്ടി എം.എൽ.എ. കെ. ദാസൻ ഓഫീസിൽ സന്ദർശനം നടത്തി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *