കൊയിലാണ്ടി നഗരസഭയും തളിർ ജൈവഗ്രാമം മന്ദമംഗലവും കലിയൻ ഉത്സവം സംഘടിപ്പിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയും, തളിർ ജൈവഗ്രാമം മന്ദമംഗലവും സംയുക്തമായി മന്ദമംഗലത്ത് കലിയൻ ഉത്സവം സംഘടിപ്പിച്ചു. കൊല്ലം ചിറക്ക് സമീപം കുട്ടികളുടെ പാർക്കിൽ നിന്ന് ആരംഭിച്ച കലിയൻ ഘോഷയാത്ര സിൽക്ക് ബസാറിൽ അവസാനിച്ചു. തുടർന്ന് നടന്ന നാട്ട്കൂട്ടം പരിപാടി നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൻ വി. കെ. പത്മിനി അദ്ധ്യക്ഷത വഹിച്ചു.
നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ. ഷിജു മാസ്റ്റർ, എൻ.കെ. ഭാസ്കരൻ, സ്മിത എം.പി, മേപ്പയിൽ ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ഷാജി പി.സി.കെ. സ്വാഗതവും എ. പി. സുധീഷ് നന്ദിയും പറഞ്ഞു. തുടർന്ന് നാട്ട്ചോല കൊയിലാണ്ടി നാടൻപാട്ട് അവതരിപ്പിച്ചു. പരിപാടിയിൽ പങ്കെടുത്തവർക്ക് കലിയൻ വിഭവങ്ങൾ വിതരണം ചെയ്തു.

