കൊയിലാണ്ടി നഗരസഭയിൽ സ്വയംതൊഴിൽ സംരംഭകർക്ക് പലിശരഹിത റിവോൾവിംഗ് ഫണ്ട്

കൊയിലാണ്ടി: സംസ്ഥാന സർക്കാറിന്റെ ജനകീയാസൂത്രണ പരിപാടി (പതിമൂന്നാം പഞ്ചവത്സര പദ്ധതി 2017-2022) 2018-19 വാർഷിക പദ്ധതി പ്രാകാരം സ്വയംതൊഴിൽ സംരംഭങ്ങൾക്ക് പലിശ രഹിത റിവോൾവിംങ് ഫണ്ടും, പലിശ സബ്സിഡിയും നൽകുന്ന പദ്ധതിയിലേക്ക് തൽപ്പരയായ ഗുണഭോക്താക്കളുടെ അപേക്ഷ ക്ഷണിക്കുന്നു. കൊയിലാണ്ടി നഗരസഭ പരിധിയിൽ സംരംഭം ആരംഭിക്കാൻ താൽപ്പര്യമുളളവരിൽ നിന്നും വെളള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും, പ്രൊജക്ട് റിപ്പോർട്ടും സഹിതം ജൂലായ് 30ന് വൈകുന്നേരം 5 മണിവരെ മുൻസിപ്പൽ ഓഫീസിൽ സ്വീകരിക്കുന്നതാണെന്ന അധികൃതർ അറിയിച്ചു.
മാനദണ്ഡം
1. ചുരുങ്ങിയത് 18നും 60നും ഇടയിൽ പ്രായമുളള 5 പേരടങ്ങുന്ന ഗ്രൂപ്പുകൾക്കും വ്യക്തികൾക്കും അപേക്ഷിക്കാം.
2. പൊതുധനകാര്യ സ്ഥാപനത്തിൽ നിന്നും വായ്പയെടുത്ത് സംരംഭം തുടങ്ങാൻ താൽപര്യമുളളവരായിരിക്കണം.
3. ചെറുകിട വ്യവസായ സംരംഭം, കാർഷികോൽപ്പന്നത്തിൽ അധിഷ്ഠിതമായ സംരംഭം മത്സ്യം, മാംസം, പാൽ എന്നിവയുടെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കൽ, വിപണനം, സംസ്ക്കരണം എന്നിവയും സൗരോർജ്ജ പ്ലാന്റ് മഴമറ, പോളിഹൗസ് എന്നിവ നിർമ്മിച്ചു നൽകൽ, മാലിന്യം സംസ്ക്കരിച്ചു വളമാക്കൽ പ്ലാസ്റ്റിക്ക് റീ സൈക്കിളിംഗ്, പാഴ് വസ്തുക്കളിൽ നിന്ന് ഉൽപ്പന്നങ്ങ ഉണ്ടാക്കൽ എന്നീ പദ്ധതികൾക്ക് മുൻഗണന ലഭിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് വ്യവസായ വികസന ഓഫീസർ അജിത് കുമാറിനെ വിളിക്കേണ്ടതാണെന്ന് അറിയിച്ചിരിക്കുന്നു. ഫോൺ: 9188127184, 9447860416

