KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭയിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കൊയിലാണ്ടി: നഗരസഭയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. വൈകീട്ട് 6 മണിക്ക് സി.പി.ഐ(എം) കൊയിലാണ്ടി ഏരിയാ കമ്മിറ്റി ഓഫീസിൽ ചേർന്ന് എൽ.ഡി.എഫ്. യോഗത്തിന് ശേഷം കെ. ദാസൻ എം.എൽ.എയാണ് സ്ഥാനാർത്തികളെ പ്രഖ്യാപിച്ചത്. മുഴുവൻ ഘടകക്ഷി നേതാക്കളുടെയും സാന്നിദ്ധ്യത്തിലാണ് പ്രഖ്യാപനം നടത്തിയത്.

വാർഡ് 1 (മന്ദമംഗലം) മനോഹരി പി, വാർഡ് 2 രാജീവൽ എൻ.ടി, വാർഡ് 3 പ്രജില സി, വാർഡ് 4 വലിയാട്ടിൽ രമശൻ മാസ്റ്റർ, വാർഡ് 5 നിജില പറവക്കൊടി, 6 കെ. എം. നന്ദനൻ, 7 നിഷ മാണിക്യം വീട്ടിൽ, 8 ലിൻസി മരക്കാട്ട് പുറത്ത്, ലിജി എൽ.ബി. തുമ്പക്കണ്ടി, 10 ഇ.കെ. അജിത്ത്, 11 ഇന്ദുലേഖ എം.പി, 12 പ്രജിഷ പി, 13 ചന്ദ്രിക പി. ശ്രേയസ്സ്. 14 സുധ കിഴക്കെപ്പാട്ട്, 15 അഡ്വ. കെ. സത്യൻ, 16 എൻ.കെ. വിജയഭാരതി ടീച്ചർ, 17 സി.കെ. അശോകൻ (കോൺഗ്രസ്സ് (എസ്), 18 സുധ സി, 19 ഇന്ദിര ടീച്ചർ, 20 എൻ. എസ്. വിഷ്ണു, 21 ആർ. കെ. കുമാരൻ, 22 എം.കെ. രാജൻ, 23 കുഞ്ഞമ്മദ് കിഴക്കുംപാട്ട്, 24 എം. പ്രമോദ്, 25 ബിന്ദു പാലാക്കാട്ട്, 26 സിറാജ് വി.എം, 27 കെ. ഷിജു മാസ്റ്റർ, 28 സി. പ്രഭ ടീച്ചർ, 29 ടി. ചന്ദ്രൻ തെക്കയിൽ, 30 ഷീന ടി.കെ, 31 വിപിന കെ.കെ, 32 എ. ലളിത, 35 സുനിൽകുമാർ വി, 37 പി.കെ കബീർ സലാല (ജനതാദൾ (എസ്), 38 മുത്തുബി മുല്ലക്കോയ, ഇസ്മായിൽ എം.വി. (സ്വതന്ത്രൻ എൽ.ഡി.എഫ്), 40 നിർമ്മല യു.കെ, 41 റിഥ എം.കെ, 44 (കണിയാംകുന്ന്) സുമേഷ് കെ.ടി. എന്നിവരടങ്ങിയ എൽ.ഡി.എഫ് സ്ഥാനാർത്ഥി പട്ടികയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

5 സീറ്റുകളിലെ സ്ഥാനാർത്ഥി പ്രഖ്യാപനം രണ്ട് ദിവസത്തിനുള്ളിൽ നടക്കുമെന്ന് കെ. ദാസൻ എം.എൽ.എ. വ്യക്തമാക്കി. സ്ത്രീ സംവരണ വാർഡുകളിൽ മത്സരിക്കുന്ന വനിതാ സ്ഥാനാർത്ഥികൾ എല്ലാവരും പൊതുസമ്മതരും കുടുംബശ്രീ ഭാരവാഹികളും അയൽക്കൂട്ടം പ്രവർത്തകരും, മഹിളാ അസോസിയേഷൻ ഉൾപ്പെടെ മറ്റ് സംഘടകളിൽ പ്രവർത്തിക്കുകയും അതാത് പ്രദേശങ്ങളിൽ നിറ സാന്നിദ്ധ്യമുള്ള ഊർജ്ജസ്വലരായ പ്രവർത്തരെയുമാണ് എൽഡി.എഫ്. കണ്ടെത്തിയിട്ടുള്ളത്.

Advertisements

പുരുഷ സ്ഥാനാർത്ഥികളിൽ ഒട്ടേറെ പ്രമുഖരും പുതുമുഖങ്ങളും മത്സര രംഗത്തുള്ളത്. നിലവിൽ നഗരസഭ ചെയർമാനായിരുന്ന സി.പി.ഐ(എം) കൊയിലാണ്ടി ഏരിയാ കമ്മിറ്റി അംഗവും കൊയിലാണ്ടി ബാറിലെ പ്രമുഖ അഭിഭാഷകനും മുൻ അഡീഷണൽ പപ്ലിക് പ്രസിക്യൂട്ടറുമായ അഡ്വ. കെ. സത്യൻ, സി.പി.ഐഎം കൊയിലാണ്ടി ഏരിയാ കമ്മിറ്റി അംഗവും കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗവും അധ്യാപകനുമായ കെ. ഷിജുമാസ്റ്റർ, കഴിഞ്ഞ കൌൺസിലിൽ വിദ്യാഭ്യാസസ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനും പന്തലായനി ബി.ആർസി. ചെയർമാനുമാണ്,

നഗരസഭ സി.ഡി.എസ്. ചെയർപേഴ്സണും മഹിള അസോസിയേഷൻ ഏരിയാ കമ്മിറ്റി അംഗവുമായ ഇന്ദുലേഖ , ലോക കേരളസഭ അംഗവും ജനതാദൾ (എസ്) സംസ്ഥാന ജനറൽ സെക്രട്ടറിയും, കേരള പ്രവാസി സംഘം നേതാവും നിരവധി കോപ്പറേറ്റീവ് സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് അംഗവും പ്രസിഡണ്ടുമായ പി.കെ. കബീർ സലാല, മുൻ നഗരസഭ കൌൺസിലറും സ്റ്റാൻ്റിഗ് കമ്മിറ്റി ചെയപേഴ്സണുമായ ഇന്ദിര ടീച്ചർ,

മുൻ നഗരസഭ കൌൺസിലറും സിപി.ഐ(എം) ഗേൾസ് സ്കൂൾ ബ്രാഞ്ച് സെക്രട്ടറിയും, ലോക്കൽ കമ്മിറ്റി അംഗവും, മഹിളാ അസോസിയേഷൻ മേഖലാ സെക്രട്ടറിയുമായ സുധ കിഴക്കെപ്പാട്ട്, സിപിഐഎം ലോക്കൽ കമ്മിറ്റി അംഗവും വനിതാ സഹകരണസംഘം പ്രസിഡണ്ടും, മഹിളാ അസോസിയേഷൻ ഏരിയാ കമ്മിറ്റി അംഗവുമായ എയ. ലളിത, സിപിഐ മണ്ഡലം സെക്രട്ടരിയും എഐടിയുസി സംസ്ഥാന കമ്മിറ്റി അംഗവും അധ്യാപകനുമായിരുന്ന ഇ.കെ. അജിത്ത് മാസ്റ്റർ ഉൾപ്പെടെ നിരവധി പ്രമുഖരാണ് എൽ.ഡി.എഫ്. പാനലിലുള്ളത്.

നഗരസഭയിലെ എൽ.ഡി.എഫ്. ഘടക കക്ഷികളുടെ സീറ്റ് വിഭജനം നേരത്തെതന്നെ പൂർത്തിയാക്കിയിരുന്നു. ഇതിൻ്റെ ഭാഗമായാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നേരത്തെ നടത്താനായതെന്ന് എൽ.ഡി.എഫ്. നേതാക്കൾ പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *