കൊയിലാണ്ടി നഗരസഭയില്‍ ട്രീ ഗാര്‍ഡ് വിതരണം ചെയ്തു

കൊയിലാണ്ടി : നഗരസഭയുടെ സമഗ്രവിദ്യാഭ്യാസ പദ്ധതി ദിശയുടെ ഭാഗമായി സ്‌കൂളുകള്‍ക്ക് ട്രീ ഗാര്‍ഡ് വിതരണം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയര്‍മാന്‍ കെ. ഷിജു, കൌൺസിലർ പി.എം. ബിജു, ബിജേഷ് ഉപ്പാലക്കല്‍, ജെ.എച്ച്.ഐ കെ.എം. പ്രസാദ്, ഇസ്മയില്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഹരിതകേരള മിഷന്റെ ഭാഗമായി നഗരസഭയില്‍ നടപ്പാക്കുന്ന സ്‌കൂളുകളിലെ പരിസ്ഥിതി ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി.
