കൊയിലാണ്ടി നഗരസഭയിലെ 4,13,14,15,29,30,44 എന്നീ വാർഡുകൾ കണ്ടെയിൻമെൻ്റ് സോണിൽ
കൊയിലാണ്ടി: കോവിഡ് രോഗവ്യാപനം വലിയതോതിൽ കൂടിയ സാഹചര്യത്തിൽ കൊയിലാണ്ടി നഗരസഭയിലെ 4,13,14,15,29,30,44 എന്നീ വാർഡുകൾ കണ്ടെയിൻമെൻ്റ് സോണായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു. വാർഡ് 4 (പെരുങ്കുനി),13 (പെരുവട്ടൂര്‍), 14 (പന്തലായനി സെൻ്റർ), 15 (പന്തലായനി സൌത്ത്), 29 (മണമൽ), 30 (കോമത്ത്കര), 44 (കണിയാംകുന്നുമ്മൽ) എന്നിവിടങ്ങളിലാണ് കണ്ടെയിൻമെൻ്റ് സോണായി പ്രഖ്യാപിച്ചത്. ഇവിടങ്ങളിൽ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 25 ശതമാനത്തിനും മുകളിലാണ്. നിലവിൽ 7 ഓളം വാർഡുകൾ കണ്ടെയിൻമെൻ്റ് സോണിലും ക്രിട്ടിക്കൽ കണ്ടെയിൻമെൻ്റ് സോണിലുമാണുള്ളത്. 9-ാം വാർഡ് ഇല്ലത്ത്താഴ ഉൾപ്പെടെ ചില കേന്ദ്രങ്ങളിൽ മെക്രോ കണ്ടെയിൻമെൻ്റ് സോണിലുമാണ് ഇപ്പോഴുള്ളത്.
നഗരസഭ പ്രദേശത്ത് ഇന്ന് മാത്രം 150 ഓളം കേസുകളാണ് റിപ്പോർട്ട് ചെയിട്ടുള്ളത്. സ്ഥിതി അതീവ ഗുരുതരമാണെന്നാണ് ആരോഗ്യ വിഭാഗത്തിൻ്റെ വിലയിരുത്തൽ. കർശന നിയന്ത്രണം തുടരുകയല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ലെന്നാണ് നഗരസഭ ചെയർപേഴ്സൺ, കെ. പി. സുധയും വൈസ് ചെയർമാൻ അഡ്വ. കെ. സത്യനും പറയുന്നത്. ജനങ്ങൾ നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കണമെന്നും അനാവശ്യമായി പുറത്തിറങ്ങാതെ ഉത്തരവുമായി സഹകരിക്കണമെന്നും ഇരുവരും പറഞ്ഞു.


