കൊയിലാണ്ടി നഗരസഭക്ക് വീണ്ടും മലിനീകരണ നിയന്ത്രണ ബോർഡിന്റെ അവാർഡ്

കൊയിലാണ്ടി: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ മികച്ച നഗരസഭകൾക്കുളള അവാർഡ് വീണ്ടും കൊയിലാണ്ടി നഗരസഭക്ക് ലഭിച്ചു. നഗരസഭകളിൽ നടത്തിയ പഠനത്തിന്റെ ഭാഗമായി പരിസ്ഥിതി സംരക്ഷണത്തിനും, മാലിന്യ സംസ്ക്കരണത്തിനും മാതൃക കാട്ടിയാണ് വീണ്ടും കൊയിലാണ്ടിയെ തെരെഞ്ഞെടുത്തത്.
തിരുവനന്തപുരം ഐ.എം.ജി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീലിൽ നിന്ന് നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യന്റെ നേതൃത്വത്തിലുളള സംഘം അവാർഡ് ഏറ്റുവാങ്ങി. അൻപതിനായിരം രൂപയും ട്രോഫിയുമാണ് ഏറ്റുവാങ്ങിയത്.

ആരോഗ്യ സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻ വി. സുന്ദരൻ മാസ്റ്റർ, കൗൺസിലർമാരായ അഡ്വ: കെ. വിജയൻ, വി.പി ഇബ്രാഹിംകുട്ടി, വി.കെ സുരേഷ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ. പ്രമോദ്, ടി.കെ അശോകൻ എന്നിവരും പങ്കെടുത്തു. പൊലൂഷൻ കൺട്രോൾ ബോർഡ് ചെയർമാൻ കെ. സജീവൻ സ്വാഗതം പറഞ്ഞു.

