കൊയിലാണ്ടി നഗരത്തിലെ സന്തോഷ് ജ്വല്ലറിയിൽ മോഷണ ശ്രമം

കൊയിലാണ്ടി: നഗരത്തിലെ സന്തോഷ് ജ്വല്ലറിയിൽ മോഷണ ശ്രമം, ലോക്കർ തുറക്കാൻ സാധിക്കാത്തതിനാൽ പുറത്തുള്ള 6 ഗ്രാം സ്വർണ്ണം മാത്രാമാണ് നഷ്ടപ്പെട്ടത്. ദേശീയപാതയിലെ മഹാരാഷ്ട്ര സ്വദേശി ഇമ്മത്ത് സേട്ടുവിൻ്റെ സന്തോഷ് ജ്വല്ലറിയിലാണ് മോഷണം. സമീപത്തെ മോഹൻ ബുക്ക് ഡിപ്പോ എന്ന കടയുടെ ചുമർ കുത്തി തുറന്നാണ് മോഷ്ടാക്കൾ ജ്വല്ലറിക്കകത്ത് കടന്നത് എന്നാൽ സ്വർണ്ണം സൂക്ഷിച്ച ലോക്കർ മോഷ്ടക്കൾക്ക് തുറക്കാൻ കഴിഞ്ഞില്ല. മേശയിലുണ്ടായിരുന്ന മുക്കാൽ പവനോളം വരുന്ന സ്വർണ്ണം മാത്രമാണ് മോഷ്ടക്കൾക്ക് ലഭിച്ചത്.
ഇന്നലെ കാലത്ത് 11 മണിയോടെയാണ് മോഷണശ്രമം അറിയുന്നത്. കൊയിലാണ്ടി പോലീസ്, ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി.ആർ. ഹരിദാസ്, എസ്.ഐ. കെ. രാജേഷ്, വിരലടയാള വിദഗ്ദർ തുടങ്ങിയവർ സ്ഥലത്തെത്തി. സംഭവത്തെ തുടർന്ന് പോലീസ് ഊർജിത അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് കുതിരവട്ടത്ത് നിന്ന് തടവ് ചാടിയവരാണോ ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായി പോ

