കൊയിലാണ്ടി നഗരം ഫുട്ബോൾ ലഹരിയിലേക്ക്

കൊയിലാണ്ടി: കൊയിലാണ്ടി നഗരം ഫുട്ബോൾ ലഹരിയിലേക്ക്. 39 – മത് എ.കെ.ജി.ഫുട്ബോൾ മേളയ്ക്ക് നാളെ വൈകീട്ട് 6.30ന് തുടക്കമാവും. ജില്ലയിലെ പ്രഗൽഭരായ എട്ട് ടീമുകളാണ് എ.കെ.ജി യുടെ നാമധേയത്തിലുള്ള ട്രോഫിക്കായി മാറ്റുരയ്ക്കുകയെന്ന് സംഘാടകർ അറിയിച്ചു. സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് ടി.പി. ദാസൻ ഉൽഘാടന കർമ്മം നിർവ്വഹിക്കും.
പി.ഉസ്മാൻ ഹാജി. മുഖ്യാതിഥിയായിരിക്കും. കെ.ദാസൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. നഗരസഭാ ചെയർമാൻ അഡ്വ.കെ. സത്യൻ, മുൻ എം.എൽ.എ. പി. വിശ്വൻ, മറ്റ് വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രവർത്തകരും സംബന്ധിക്കും. ആദ്യ മൽസരത്തിൽ എൻ.എസ്.ബഹറൈൻ എം.എം.പറമ്പ് വി.കെ.എഫ്.സി. കൊയിലാണ്ടിയുമായി ഏറ്റുമുട്ടും. വാർത്താ സമ്മേളനത്തിൽ യു.കെ.ചന്ദ്രൻ , സി.കെ. മനോജ് തുടങ്ങിയവർ പങ്കെടുത്തു.

