കൊയിലാണ്ടി ദേശീയപാതയിലെ വൻ മരങ്ങൾ അപകടഭീഷണി ഉയർത്തുന്നു

കൊയിലാണ്ടി: ദേശീയ പാതയിൽ വൻ മരങ്ങളുടെ കൊമ്പുകൾ ഭീഷണിയുയർത്തുന്നു. കൊല്ലം പെട്രോൾ പമ്പിനു മുൻവശം മുതിരപറമ്പത്തും, 14ാം മൈൽസിലുമാണ് വലിയ മരങ്ങളുടെ കൊമ്പുകൾ ഭീഷണിയായി മാറിയിരിക്കുന്നത്. ഏത് സമയത്തും റോഡിലേക്ക് മുറിഞ്ഞ് വീഴാൻ പാകത്തിലാണ് കൊമ്പുകൾ ചാഞ്ഞ് കിടക്കുന്നത്.
നേരത്തെ കൊല്ലത്ത് പെട്രോൾ പമ്പിനു മുൻവശത്തെ മരക്കൊമ്പ് മുറിഞ്ഞ് വീണ് തലനാരിഴക്കാണ് അപകടം ഒഴിവായത്. മരകൊമ്പുകൾ മുറിച്ച് മാറ്റിയില്ലെങ്കിൽ അപകടസാധ്യത ഏറെയാണ്.

