KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവ് തീരദേശ പരിപാലന നിയമം: അപാകത പരിഹരിക്കണം

കൊയിലാണ്ടി: 2019 ലെ കേന്ദ്ര തീരദേശ കരട് പരിപാലന നിയമ ഭേദഗതി പ്രകാരം ചെങ്ങോട്ടുകാവ് പഞ്ചായത്തിനെ സി.ആർ. ഇസഡ് 3 ബി വിഭാഗത്തിൽപ്പെടുത്തിയതിൽ അപാകതയുള്ളതിനാൽ തീരുമാനം പുനഃപരിശോധിക്കുന്നതിന് പഞ്ചായത്ത് ഭരണ സമിതി പ്രമേയത്തിലുടെ ആവശ്യപ്പെട്ടു. 2011 ലെ സെൻസസ് പ്രകാരമുള്ള തരംതിരിവ് 10 വർഷത്തിന് ശേഷം നടത്തുന്നത് അശാസ്ത്രീയമാണ്. യഥാർത്ഥ ജനസംഖ്യ പരിഗണിച്ചാൽ പഞ്ചായത്ത് 3 എ കാറ്റഗറിയിൽ ഉൾപ്പെടുന്നതാണ്.

ഇതു പരിഗണിക്കാതെ 3 ബി യിൽ ഉൾപ്പെടുത്തിയാൽ 200 മീറ്ററിനുള്ളിൽ നിർമാണ പ്രവർത്തികൾ തടയപ്പെടും. ചെങ്ങോട്ടു കാവ് പഞ്ചായത്ത് മുൻസിപ്പാലിറ്റിയോട് ചേർന്ന് വരുന്നതും മുൻസിപ്പൽ സ്വാഭാവമുള്ളതുമാണ്. കൂടാതെ പഞ്ചായത്ത് പരിസ്ഥിതിലോല പ്രദേശവുമല്ല. ആയതിനാൽ പൊതുവെ നിയന്ത്രണങ്ങൾ കുറഞ്ഞ കാറ്റഗറി 3 എ യിലേക്ക് പഞ്ചായത്തിനെ ഉൾപ്പെടുത്തണമെന്ന് അധികാരികളോട് ആവശ്യപ്പെടുവാൻ തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *