KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി താലൂക്ക് വികസന സമിതിയോഗം ചേർന്നു

കൊയിലാണ്ടി> താലൂക്ക് വികസന സമിതിയോഗം ബുധനാഴ്ച മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. കുഞ്ഞിരാമന്റെ അദ്ധ്യക്ഷതിയൽ മിനി സിവിൽ സ്റ്റേഷനിൽ ചേർന്നു. മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് വിവധ കേസുകളുടെ ഭാഗമായി സ്‌ക്വോഡ് പിടിച്ചെടുത്ത മണലും വാഹനങ്ങളും എന്നിവ നീക്കം ചെയ്യൽ, ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാർക്ക് പട്ടയം നൽകൽ, പേരാമ്പ്ര മിനി സിവിൽ സ്റ്റേഷനിൽ ഒഴിഞ്ഞുകിടക്കുന്ന മുറികൾ സ്വകാര്യ സ്ഥാപനത്തിൽ പ്രവർത്തിക്കുന്ന ഓഫീസുകൾക്ക് നൽകാനും, കീഴരിയൂർ പഞ്ചായത്തിലെ ജലനിധി ആവശ്യത്തിനായി വെട്ടിപ്പൊളിച്ച റോഡുകൾക്ക് ഫണ്ട് അനുവദിച്ചിട്ടും നടപടികൾ തുടങ്ങാതെ നടപടികൾ തുടങ്ങാത്തതിൽ അടിയന്തിര നടപടി പൂർത്തീകരിക്കാനും തീരുമാനമെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *