കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എല്ലാ ദിവസവും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കണം

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയില്‍ ഓര്‍ത്തോ, സ്‌കിന്‍, ദന്ത, ഐ വിഭാ ഗങ്ങളില്‍ സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം എല്ലാ ദിവസവും ഉണ്ടകണമെന്നും, ഇടതുപക്ഷസര്ക്കാ ര്‍ അംഗീകരിച്ച വഴിയോരക്കച്ചവടം തൊഴിലാളി സംരക്ഷണ നിയമത്തില്‍ പഞ്ചായത്തുകളെക്കൂടി ഉള്‍പ്പെടുത്തി നിയമനിര്‍മ്മാണം നടത്തുവാനും, മുഴുവന്‍ തൊഴിലാളികള്‍ക്കും വെണ്ടിംങ്ങ് സോണ്‍ അനുവദിച്ച് ഐ.ഡി.കാര്‍ഡ് ലഭിക്കാത്ത മുഴുവന്‍ തൊഴിലാളികള്‍ക്കും കാര്‍ഡ് നല്‍കണമെന്നും കൊയിലാണ്ടിയില്‍ നടന്ന വഴിയോരക്കച്ചവടതൊഴിലാളി യൂണിയന്‍(സി.ഐ.ടി.യു.) താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു.
മാര്‍ച്ച് 26ന് കോഴിക്കോട് നടക്കുന്ന സി.ഐ.ടി.യു.അഖിലേന്ത്യ കൗണ്‍സിലിന്റെ സമാപന റാലിയില്‍ മുഴുവന്‍ തൊഴിലാളികളും കുടുംബങ്ങളും പങ്കെടുക്കുവാന്‍ തീരുമാനിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ; കെ.സത്യന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ടി.കെ.ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡണ്ട് സി.പി.സുലൈയ്മാന്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി ടി. ഗോപാലന്‍, എം.പത്മനാഭന്‍, എം. ഷാജി എന്നിവര്‍ സംസാരിച്ചു.
32 അംഗ താലൂക്ക് കമ്മിറ്റിയില്‍ പുതിയ ഭാരവാഹികളായി ടി.കെ.ചന്ദ്രന്‍ (പ്രസിഡണ്ട്), വൈ സ് പ്രസിഡണ്ടുമാരായി കെ. മുസ്തഫ, കെ.എം.കരീം, പി.കെ. സു ഭാഷ്, രാമദാസ് പേരാമ്പ്ര, യു.കെ. പവിത്രന്‍ ( ജനറല്‍ സെക്രട്ടറി), ജോ.സെക്രട്ടറിമാരാ യി എം.മുഹമ്മദലി, പി.വി.മമ്മദ്, സി. മീനാക്ഷി, കരീം ചേമഞ്ചേരി, ഖജാന്‍ജിയായി ടി.കെ.ജോഷി എന്നിവരെ തെരഞ്ഞെടുത്തു.
