KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി താലൂക്ക് ആശുപത്രി വിഷയം ഐ.എം.എ.യുടെ വിശദീകരണം

കൊയിലാണ്ടി: താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗo ഡോക്ടറെ അസഭ്യവർഷം നടത്തുകയും ചികിൽസ തടസപ്പെടുത്തുന്ന രൂപത്തിൽ വീഡിയോ ചിത്രീകരിക്കുകയുo ചെയ്ത ചെയ്ത സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന അപമാനിക്കപ്പെട്ട ലേഡി ഡോക്ടറുടെയും ആശുപത്രി സൂപ്രണ്ടിന്റെയും പരാതിയിൽ പോലീസ് കേസ് എടുക്കുകയും പ്രതി റിമാൻഡിൽ ആവുകയുമാണ് ഉണ്ടായതെന്ന് ഐഎംഎ ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു. പ്രശ്നങ്ങൾ ഉണ്ടായ 8/9/19 ന് ഉച്ചക്ക് 2 മുതൽ 8 വരെ വന്ന രോഗികളുടെ എണ്ണം 250 ആണ്. അതിൽ തന്നെ 92 രോഗികൾ അത്യാസന്ന നിലയിൽ വന്നവരായിരുന്നു.
അവർക്കെല്ലാം വേണ്ട ചികിൽസ നൽകിയ ലേഡി ഡോക്ടറെ തൻ്റെ മകൻ്റെ നാല് ദിവസം പഴക്കമുള്ള പനി നോക്കാൻ സമയം എടുത്തു എന്നുള്ള കാരണത്താലാണ് പ്രതി അസഭ്യം പറഞ്ഞത്.  ഒപിയും അത്യാഹിത വിഭാഗവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാതെ മോശമായി പെരുമാറുന്നത് ആത്മാർത്ഥമായി ജോലി ചെയ്യുന്ന ഡോക്ടർമാർ ഉൾപ്പടെയുള്ള ആശുപത്രി ജീവനക്കാരുടെ ആത്മധൈര്യം തകർക്കാൻ മാത്രമേ ഉപകരിക്കൂ എന്നും  ഇത് ആരോഗ്യ മേഖലയുടെ തകർച്ചക്ക് കാരണമാവും എന്നും തിരിച്ചറിയണം.
പാവങ്ങളുടെ ആശ്രയമായ താലൂക്കാശുപത്രിയെ മോശമായി ചിത്രികരിക്കാനുള്ള ചില തൽപരകക്ഷികളുടെ കുപ്രചരണങ്ങളിൽ വീഴാതെ പൊതുജനങ്ങളും മാധ്യമ സുഹ്യത്തുക്കളും ജാഗ്രത പാലിക്കണമെന്ന് ഐ.എം.എ. കൊയിലാണ്ടി ഘടകം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *