കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ഫീവർ ക്ലിനിക് ആരംഭിച്ചു

കൊയിലാണ്ടി: പകർച്ചപനി വ്യാപകമായതോടെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രത്യേക ഫീവർ ക്ലിനിക് ആ രംഭിച്ചു. ഡങ്കിപ്പനിയും കൊയിലാണ്ടി മേഖലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം 12 പേരാണ്
ചികിൽസയിലുണ്ടായിരുന്നത്. പുതുതാ
കൊയിലാണ്ടി, അയനിക്കാട്, വാകയാട്, ഇരിങ്ങത്ത്, ഉള്ള്യേരി, നടേരി, തുടങ്ങിയ പ്രദേശങ്ങളിലുള്ളവരാണ് ഡങ്കിപനി ബാധിച്ച് ചികിൽസ തേടിയത്. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയവരെ കൊതുക് വലക്കുള്ളിലാക്കിയാണ് ചികിൽസ നടത്തുന്നത്.

പനി പടരാതിരിക്കാൻ താലൂക്കാശുപത്രിയിലും, നഗരസഭയിലെ വിവിധ വാർഡുക ളിലും ആശാ വർക്കർമാർ, കുടുംബശ്രീ വാർഡ് കമ്മറ്റികളുടെ നേതൃത്വത്തിൽ ശുചീകരകരണ പ്രവർത്തനങ്ങളും പുരോഗമിക്കുന്നതായി ആരോഗ്യ വകുപ്പധികൃതർ വ്യക്തമാക്കി.

