KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുടുംബ സംഗമം

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ (KTA) കുവൈറ്റ്, നാട്ടിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. കൊയിലാണ്ടി തക്കാര ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കോഴിക്കോട് ജില്ലാ ആസൂത്രണ ബോർഡ് അംഗവും, തക്കാര ഗ്രൂപ്പ് പ്രതിനിധിയുമായ വി.പി ഇബ്രാഹിം കുട്ടി ഉദ്‌ഘാടനം ചെയ്തു. കുവൈറ്റ് ചെയർമാൻ ഷാഹുൽ ബേപ്പൂർ അധ്യക്ഷത വഹിച്ചു. കായിക മേഖലയിൽ ദേശീയ തലത്തിൽ  മികച്ച പ്രകടനം നടത്തി കൊയിലാണ്ടിക്ക് അഭിമാനമായി മാറിയ കൊയിലാണ്ടി സ്വദേശികളെ ആദരിച്ചു.

ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടിയ കൊയിലാണ്ടിയിലെ ജനകീയ ഡോക്ടർ ഗോപിനാഥിന്റെ മകൻ വിമൽ ഗോപിനാഥ്, ടച്ച് റഗ്ബിയിൽ ഉജ്വല വിജയം കരസ്ഥമാക്കിയ കേരള സ്റ്റേറ്റ് ടീം താരം ദിൽന ദീപക്ക്, മാർഷൽ ആർട്സിൽ വ്യക്തിഗത ഇനത്തിൽ കേരളത്തിന് വേണ്ടി മെഡൽ നേടിയ ഹനീഫ സി.പി എന്ന മുന്ന കാപ്പാട് എന്നിവരെയാണ് ആദരിച്ചത്. കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ റമദാനിൽ ഓൺലൈൻ ആയി സംഘടിപ്പിച്ച ഇരുപത് ദിവസം നീണ്ടു നിന്ന മെഗാ ക്വിസിൽ ഒന്നാം സ്ഥാനം നേടിയ മാർഷിദ ഹാഷിം, രണ്ടാം സ്ഥാനം നേടിയ ജൻസിന നദീർ, മൂന്നാം സ്ഥാനം നേടിയ നാസില മൻസൂർ എന്നിവർ അടക്കം ആദ്യ പത്ത് സ്ഥാനങ്ങളിൽ വന്നവർക്ക് സമ്മാനവും മൊമെന്റോയും നൽകി.

കെ.ടി.എ ഉപദേശക സമിതി അംഗം ഇബ്രാഹിം പി.വി, ബഷീർ അമേത്ത്, ലക്കി സൂപ്പർ മാർക്കറ്റ് ജനറൽ മാനേജർ ഷഫീഖ്, ഡോക്ടർ ഗോപിനാഥ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. മജീദ്, നജീബ് പി.വി, സനു കൃഷ്ണൻ, അതുൽ, മൻസൂർ അലി, സയ്യിദ് ഹാഷിം, ലിസി മനോജ്, ഷംസു അണ്ടാറത്ത് എന്നിവർ സമ്മാനങ്ങൾ  വിതരണം ചെയ്തു. അമീൻ ബാഫഖിയും സംഘവും അവതരിപ്പിച്ച മുട്ടിപ്പാട്ടും, ഗാമ കിച്ചന്റെ രുചിയേറിയ ഭക്ഷണവും കുടുംബ സംഗമത്തിന് മാറ്റ് കൂട്ടി.  കൊയിലാണ്ടി കോർഡിനേറ്റർ ഇല്യാസ് ബഹസ്സൻ സ്വാഗതവും, ജഗത് ജ്യോതി നന്ദിയും പറഞ്ഞു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *