കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്.ൽ കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ്സ് നടത്തി

കൊയിലാണ്ടി, ജി. വി. എച്ച്. എസ് എസ്.ഇൽ സംസ്ഥാന വനിതാ കമ്മിഷന്റെ നേതൃത്വത്തിൽ കലാലയ ജ്യോതി എന്ന പേരിൽ കുട്ടികൾക്കായി ബോധവൽക്കരണക്ലാസ്സ് നടത്തി. സംസ്ഥാന വനിതാ കമ്മിഷൻ അദ്ധ്യക്ഷ അഡ്വ. പി സതീദേവി ക്ലാസ്സ് ഉത്ഘാടനം ചയ്തു, കോഴിക്കോട് മെഡിക്കൽ കോളേജ് സൈക്യാട്രീ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. വർഷ വിദ്യധരൻ ക്ലാസ്സ് എടുത്തു ചടങ്ങിൽ യൂസഫ് നടുവണ്ണൂർ, നഗരസഭ ക്ഷേമകാര്യ സ്റ്റാന്ററിംഗ് കമ്മിറ്റി ചെയർമാൻ കെ ഷിജു, അഡ്വ. പി. പ്രശാന്ത്, പി. സി. ഗീത, ബിജേഷ് ഉപ്പാലക്കൽ, പി. വത്സല എന്നിവർ സംസാരിച്ചു.

