കൊയിലാണ്ടി ഗേൾസ് സ്കൂളിൽ മൺസൂൺ ലിറ്ററേച്ചർ ഫെസ്റ്റ് ആരംഭിച്ചു

കൊയിലാണ്ടി: നഗരസഭ വിദ്യാഭ്യാസ സമിതിയും, ഗവ. ഗേള്‍സ് സ്കൂളും ചേര്‍ന്ന് നടത്തുന്ന മണ്‍സൂണ്‍ ലിറ്ററേച്ചര്‍ ഫെസ്റ്റ് 2017 ന്റെ ഭാഗമായി നടന്ന സാഹിത്യോത്സവം പ്രശസ്ത സാഹിത്യകാരന് കെ.പി.രാമനുണ്ണി ഉദ്ഘാടനം ചെയ്തു. ജൂലൈ 5, 6, 7 തിയ്യതികളിലായി നടക്കുന്ന പരിപാടിയിൽ മെഗാ പുസ്തകോത്സവം, സാഹിത്യ സാംസ്ക്കാരിക സംവാദം തുടങ്ങി നിരവധി ചടങ്ങുകൾ ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ അദ്ധ്യക്ഷതവഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ, കൗണ്‍സിലർ ബിനില, എ. ഇ. ഒ. ജവഹർ മനോഹർ, പ്രിൻസിപ്പാൾ എ. പി. പ്രബീദ്, പി. ടി. എ. പ്രസിഡ്ട് എ. സജീവ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

