കൊയിലാണ്ടി ഗേൾസിൽ കിശോരി സെന്റർ ഉദ്ഘാടനം ചെയ്തു
        കൊയിലാണ്ടി : ഗവർമെന്റ് ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിലെ നവീകരിച്ച കിശോരി സെന്റർ എം. എൽ. എ. കെ. ദാസൻ നിർവ്വഹിച്ചു. പി. ടി. എ. ഫണ്ടിൽ നിർമ്മിച്ച സേവാ കേന്ദ്രം നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യനും, കൗൺസിൽ സെന്റർ & നേഴ്‌സിം്ഗ് സ്റ്റേഷൻ നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ, കെ, ഷിജുവും, ബാലനിധി കേന്ദ്രവും-സ്റ്റോർ റൂമും വാർഡ് കൗൺസിലർ പി. എം. ബിജുവും നിർവ്വഹിച്ചു. പി.ടി.എ. പ്രസിഡണ്ട് എ. സജീവ്കുമാർ അദ്ധ്യക്ഷതവഹിച്ചു.
വർക്കുകൾ ഏറ്റെടുത്ത് സമയബന്ധിതമായി പൂർത്തിയാക്കിയ പാവുവയൽ രാധാകൃഷ്ണനെ എം. എൽ. എ. ഉപഹാരം നൽകി അദരിച്ചു. പരിപാടിയിൽ ശിശുവികസന പദ്ധതി ഓഫീസർ പി. പി. അനിത, ഐ.എം.എ. പ്രസിഡണ്ട് ഡോ: എം. കെ. കൃപാൽ, അൻസാർ കൊല്ലം, അബ്ദുൾ കരീം, രാജൻ അരമന, പി. ശ്രീശാന്ത്, എന്നിവർ സംസാരിച്ചു.



                        
