കൊയിലാണ്ടി ഗവ: റീജ്യണൽ ഫിഷറീസ് സ്‌ക്കൂളിൽ അധ്യാപക നിയമനം

കൊയിലാണ്ടി: ഗവ: റീജ്യണൽ ഫിഷറീസ് സ്‌ക്കൂളിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ടീച്ചർ, മ്യൂസിക്ക് ടീച്ചർ എന്നീ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുളളവർ സപ്തംബർ 3ന് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്‌ക്കൂൾ ഓഫീസിൽ ഹാജരാകേണ്ടതാണ്.
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉളളവർക്ക് മുൻഗണന. ഉദ്യോഗർത്ഥികൾ അവരുടെ വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്നതിനുളള രേഖകളുമായാണ് ഹാജരാകേണ്ടത്. വിശദ വിവരങ്ങൾക്ക് 0496 2630956 എന്ന നമ്പറിൽ വിളിക്കുക.

