കൊയിലാണ്ടി: ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍നിന്ന് ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു

കൊയിലാണ്ടി: ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍നിന്ന് പ്ലസ് ടു പരീക്ഷയില്‍ ഉന്നതവിജയം നേടി വിവിധ മെഡിക്കല്‍ കോളേജുകളിലും ഐ.ഐ.ടികളിലും പ്രവേശനം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. കരിയര്‍ ഗൈഡന്‍സ് ക്ലാസും നടത്തി. കെ. ദാസന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കെ. ജയരാജ് അധ്യക്ഷതവഹിച്ചു. ഹെഡ്മാസ്റ്റര് സി.കെ. വാസു, കെ. ബല്‍രാജ്, സാജിത് ഏക്കാട്ടൂര്‍, കെ.എന്‍. ഷിജി, സ്മിത കോണില്‍, കെ.പി. സ്മിത, ഷാജല്‍ ബാലുശ്ശേരി, പി. വല്‍സല എന്നിവര്‍ പ്രസംഗിച്ചു.
