KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി: കോതമംഗലം ഐ.എച്ച്.ഡി.പി. കോളനിയിൽ വെള്ളപ്പൊക്കം

കൊയിലാണ്ടി: നഗരസഭാ ഓഫീസിൻ്റെ തൊട്ടടുത്താണ് ഈ കോളനി. വർഷങ്ങളയികോളനി നിവാസികൾ ഈയൊരു ആവശ്യവുമായി നഗരസഭ കയറിയിറങ്ങുകയാണ്. എന്നിട്ടു പോലും ബന്ധപ്പെട്ട അധികാരികൾ കണ്ണു തുറന്നിട്ടില്ല. വാർഡിലെ ഈ വെള്ളക്കെട്ടുകൾ വായനാരി തോട്ടിലേക്കൊഴുക്കി വിടാനുള്ള ഒരു പ്രൊജക്ട് ബഹുമാനപ്പെട്ട അധികൃതർക്ക് നൽകിയതാണ്. എന്നിട്ടും ഇതിനൊരു ശാശ്വത പരിഹാരം കാണാനിതുവരെ സാധിച്ചിട്ടില്ല. വൃദ്ധരും കുഞ്ഞുകുട്ടികളും, ഗർഭിണികളും അടങ്ങുന്ന പത്തിരുപത്തഞ്ചോളം വരുന്ന കുടുംബങ്ങളിന്ന് ഈ കോളനിയിൽ പ്രാഥമികാവശ്യങ്ങൾ നിർവ്വഹിക്കാനോ, ശുദ്ധജലം ഉപയോഗിക്കാനോ കഴിയാത്ത നരകതുല്ല്യമായ സാഹചര്യത്തിലാണീ മഴക്കാലം കഴിച്ചു കൂട്ടുന്നത്.
കോവിഡ് പശ്ചാത്തലത്തിൽ മഴക്കാലങ്ങളിലെ ഏക ആശയമായ ക്യാമ്പുകൾ പോലും സംഘടിപ്പിക്കുകയെന്നതും ശ്രമകരമാണ്. കൂടാതെ കൊയിലാണ്ടി നഗരസഭയിലെ ആദ്യ കോവിഡ് മരണവും ഈ വാർഡിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൻ്റെ യൊക്കെ അടിസ്ഥാനത്തിൽ ജനങ്ങൾ ഒരുപാട് ഭീതിയിലും ആശങ്കയിലുമാണ് കഴിയുന്നത്. വില്ലേജ് ഓഫീസർ ജയൻ വാരിക്കോളി. സി.രാജൻ തുടങ്ങിയവർ സന്ദർശിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *