KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി കൃഷിഭവനിൽ ഞായറാഴ്ച മുതൽ പച്ചക്കറി ചന്ത

കൊയിലാണ്ടി: നഗരസഭ കൃഷിഭവനിൽ സപ്തംബർ 4 ഞായറാഴ്ച മുതൽ പച്ചക്കറി ചന്ത ആരംഭിക്കും. ഓണം സമൃദ്ധമാക്കാൻ ഓണസമൃദ്ധി എന്ന സന്ദേശവുമായി സെപ്റ്റംബർ 4 മുതൽ 7 വരെയാണ് കർഷക ചന്ത നടക്കുകയെന്ന് കൃഷിഭവൻ അധികൃതർ അറിയിച്ചു. പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്‌സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്യും. വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ അദ്ധ്യക്ഷത വഹിക്കും.

കർഷകരിൽ നിന്നും സംഭരിക്കുന്ന നാടൻ പഴം പച്ചക്കറികളുടെ നിറവിൽ ഓണത്തെ വരവേൽക്കാൻ കാർഷിക വികസന കർഷകക്ഷേമ വകുപ്പ് സംസ്ഥാനത്തുടനീളം കർഷക ചന്തകൾ സംഘടിപ്പിക്കുന്നുണ്ട്. ഇത്തവണ ഓണചന്ത കൃഷിഭവനിലാണ് ഒരുക്കിയിരിക്കുന്നത്. കർഷകരിയിൽ നിന്ന് നേരിട്ട് കാർഷിക ഉൽപ്പന്നങ്ങൾ വാങ്ങുകയും സംഭരിക്കുകയും ചെയുന്നതാണെന്നും, ഓണ സമൃദ്ധി ഓണ വിപണിയിൽ പങ്കെടുക്കാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായും അധികൃതർ പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *