കൊയിലാണ്ടിയെ മാലിന്യ വിമുക്ത ഹരിത നഗരമായി പ്രഖ്യാപിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയെ മാലിന്യ വിമുക്ത ഹരിതനഗരമായി പ്രഖ്യാപിച്ചു. നഗരസഭയിലെ ഒന്നാം ഡിവിഷനായ മന്ദമംഗലത്ത് വെച്ച് നട പരിപാടി നഗരസഭ ചെയർമാൻ അഡ്വ: കെ.സത്യൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ വി. സുന്ദരൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
നഗരസഭ വൈസ് ചെയർപേഴ്‌സൻ വി.കെ.പത്മിനി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ഷിജു, കൗൺസിലർ ടി. കെ. സ്മിത, മേപ്പയിൽ ബാലകൃഷ്ണൻ, ജെ.എച്ച്.ഐ.മാരായ എം. കെ. സുബൈർ, കെ. എം. പ്രസാദ് എന്നിവർ സംസാരിച്ചു. നഗരസഭ കൗൺസിലർ ഷാജി പാതിരിക്കാട് സ്വാഗതവും എച്ച്. ഐ. അബ്ദുൾ മജീദ് നന്ദിയും പറഞ്ഞു.

