KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ സ്വാപ് ഷോപ്പ് പ്രവർത്തനം തുടങ്ങി

കൊയിലാണ്ടി : ഉപയോഗ്യയോഗ്യമായ തുണിത്തരങ്ങൾ, ഇലക്ട്രിക് ഉപകരണങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവ കലക്ട് ചെയ്ത് ആവശ്യക്കാർക്ക് സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതി സ്വാപ് ഷോപ്പ് കൊയിലാണ്ടി നഗരസഭയിൽ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ നിർവ്വഹിച്ചു. ഇ. എം. എസ്. സ്മാരക ടൗൺ ഹാളിലെ വിൽപ്പന കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ വൈസ് ചെയർപേഴ്‌സൺ വി.കെ. പത്മിനി അദ്ധ്യക്ഷതവഹിച്ചു.

സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വി. കെ. അജിത, കൌൺസിലർമാരായ അഡ്വ: കെ. വിജയൻ, വി. പി. ഇബ്രാഹിംകുട്ടി, എം. സുരേന്ദ്രൻ, പി. കെ. രാമദാസൻ മാസ്റ്റർ, മുൻസിപ്പൽ സൂപ്രണ്ട് വി. പി. ഉണ്ണികൃഷ്ണൻ, ജെ. എച്ച്. ഐ. പ്രസാദ്, എന്നിവർ സംസാരിച്ചു ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി. സുന്ദരൻ സ്വാഗതവും ജെ. എച്ച്. ഐ. അശോകൻ നന്ദിയും പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *