കൊയിലാണ്ടിയിൽ സിഐടിയു പ്രതിരോധ കൂട്ടായ്മ

കൊയിലാണ്ടി: ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെ ദുർബലപ്പെടുത്താനുള്ള, യു.ഡി എഫ്, ബി.ജെ.പി. ബൂർഷ്വാ മാധ്യമങ്ങളുടെ ദുഷ്ടലാക്ക് തുറന്നു കാട്ടി സി.ഐ.ടി.യു. കൊയിലാണ്ടി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ പ്രതിരോധ കൂട്ടായ്മ സംഘടിപ്പിച്ചു. കൂട്ടായ്മ ജില്ലാ കമ്മറ്റി അംഗം കെ.ദാസൻ ഉദ്ഘാടനം ചെയ്തു. പുതിയ ബസ്സ്സ്റ്റാൻ്റ് പരിസരത്ത് നടന്ന പരിപാടിയിൽ ഏരിയാ പ്രസിഡൻ്റ് എം. പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി എം.എ. ഷാജി, എ. സോമശേഖരൻ, ടി.കെ. ചന്ദ്രൻ, എൻ. പത്മിനി യു.കെ. പവിത്രൻ എന്നിവർ സംസാരിച്ചു.

