KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ വൻ തീപ്പിടുത്തം 4 കടകൾ കത്തി നശിച്ചു വൻ സാമ്പത്തിക നഷ്ടo

കൊയിലാണ്ടി: ടൗണിൽ നേഷണൽ ഹൈവെയിൽ ബസ്സ് സ്റ്റാന്റിന് സമീപം വൻ തീപ്പിടുത്തം 2 കടകൾ പൂർണ്ണമായും 2 കടകൾ ഭാഗികമായും കത്തി നശിച്ചു. ബാലരാമ ഫാർമസി, സീനത്ത് ഗ്ലാസ്സ് മാർട്ട് എന്നിവയാണ് പൂർണ്ണമായും കത്തി നശിച്ചത്. മുരളീധർ വാച്ച് വർക്‌സ്, ചന്ദ്ര വാച്ച് വർക്‌സ് എന്നിവയ്ക്കും നാശ നഷ്ടങ്ങൾ ഉണ്ടായി.

fir 12

തീപിടുത്തം ഭയന്ന് അടുത്ത ഷോപ്പുമുറികളിൽ നിന്ന് സാധനങ്ങൾ പുറത്തേയ്ക്ക് വലിച്ചിട്ടതു കാരണം
വലിയ നാശനഷ്ടമാണ് ഉണ്ടായത്. തീപ്പിടിച്ച ഉടൻതന്നെ പോലീസും നാട്ടുകാരും നീയണയ്ക്കാൻ ശ്രമം തുടങ്ങിയിരുന്നു. നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യനും മറ്റ് ജനപ്രതിനിധികളും രാഷ്ട്രീയ പ്രവർത്തകരുo രക്ഷാ പ്രവർത്തനത്തിന് നേതൃത്വം കൊടുത്തു. അരമണിക്കൂറിന്‌ശേഷം വടകരയിൽനിന്ന് ഫയർഫോഴ്‌സ് എത്തുമ്പൊഴേയ്ക്കും രണ്ട് കടകൾ പൂർണ്ണമായും നശിച്ചിരുന്നു. വടകരയിൽ നിന്നും പേരാമ്പ്രയിൽ നിന്നും രണ്ട്‌വീതവും കോഴിക്കോട്ട് നിന്ന് ഒരുഫയർഫോഴ്‌സും എത്തി രണ്ടരമണിക്കൂറിലേറെ പ്രയാസപ്പെട്ടാണ് തീയണച്ചത്.

fi 13

എത്തിയ ഫയർഫോഴ്‌സുകളിൽ വെള്ളം തീർന്നത് കാരണം അടിയന്തരമായി കൊല്ലം ചിറയിൽ നിന്ന് വെള്ളം നിറച്ച് വീണ്ടും തീയണയ്ക്കാൻ ശ്രമിക്കുകയായിരുന്നു. വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടായതെന്ന് പ്രാഥമിക നിഗമനം.  കൊയിലാണ്ടി സർക്കിൾ ഇൻസ്‌പെക്ടർ ആർ ഹരിദാസ്, എസ്. ഐ. നിപുൺ ശങ്കർ എന്നിവർ നേതൃത്വ നൽകി.

Advertisements
Share news