കൊയിലാണ്ടിയിൽ വരൾച്ച രൂക്ഷം

കൊയിലാണ്ടി: അത്യുഷ്ണം രൂക്ഷമായതോടെ കൊയിലാണ്ടിയിൽ കിണറുകളും, കുളങ്ങളും വറ്റി വരണ്ടു. ശക്തമായ വേനൽമഴ കൊയിലാണ്ടിയിൽ ഇതുവരെ ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്തിരുന്നെങ്കിലും ഇതു കൊണ്ടൊന്നും ഫലമുണ്ടായില്ല. നഗരത്തിന്റെ പല ഭാഗങ്ങളിലും നഗരസഭ കുടിവെള്ളം എത്തിക്കുകയാണ്.
കനാലിൽ വെള്ളം വന്നതോടെ കിഴക്കൻ മേഖലകളിൽ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി ട്ടുണ്ട്. നഗരത്തിന്റെ ഹൃദയ ഭാഗങ്ങളിലും, തീരദേശ മേഖലകളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. കിണറുകളും, കുളങ്ങളും വറ്റി തുടങ്ങി. തീരദേശ മേഖലകളിലെ കിണറുകളിൽ ഉപ്പ് ഭീഷണിയും വ്യാപകമായിട്ടുണ്ട്.

