KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ രോഗ വ്യാപനം: 13, 34, 35, 36, 39 വാർഡുകൾ കണ്ടെയിൻമെൻ്റ് സോണിൽ

കൊയിലാണ്ടിയിൽ രോഗ വ്യാപനം: കൂടുതൽ വാർഡുകൾ കണ്ടെയിൻ്മെൻ്റ് സോണിൽ ഉൾപ്പെടുത്തി ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ ഉത്തരവിട്ടു. നഗരസഭ 13, 34, 35, 36, 39 വാർഡുകളാണ് കണ്ടെയിൻമെന്റ് സോണിലേക്ക് മാറ്റി ഉത്തരവായത് വാർഡ് 13 പെരുവട്ടൂർ (WIPR 16.76%), വാർഡ് 34 ചാലിൽ പറമ്പ് (WIPR 19.4%), വാർഡ് 35 ചെറിയമങ്ങാട് (WIPR 18.25%), വാർഡ് 36 വിരുന്നുകണ്ടി (WIPR 23.41%), വാർഡ് 39 (ടൗൺ വാർഡ് ദേശീയപാത പടിഞ്ഞാറ്- WIPR 10.76%) എന്ന നിലയിലാണ് പോസിറ്റീവ് കേസുകളുടെ വർദ്ധനവ് ഉണ്ടായിട്ടുള്ളത്. ഇന്ന് കൊയിലാണ്ടി നഗരസഭയിൽ 82 പോസിറ്റീവ് കോസുകാളാണ് റിപ്പോർട്ട് ചെയ്തത്.

ജില്ലയിൽ പയ്യോളി, മുക്കം, വടകര നഗരസഭകളും ഗുരുതര സ്ഥതിയിലേക്ക്. മുക്കം നഗരസഭയിൽ 1, 5, 7, 17, 18, 28, 31 വാർഡുകൾ, പയ്യോളി നഗരസഭയിലെ 11, 14, 16, 23, 24, 28, 31 വാർഡുകളും വടകര നഗരസഭയിലെ 37-ാം വാർഡും കണ്ടെയിൻമെൻ്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *