കൊയിലാണ്ടിയിൽ മുൻ DYFI നേതാവിന്റെ വീടിന് നേരെ ബോംബെറിഞ്ഞു

കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ. മുൻ കൊയിലാണ്ടി മേഖലാ ജോയിന്റ് സെക്രട്ടറിയും, CPI(M) പെരുവട്ടൂർ ബ്രാഞ്ച് അംഗവുമായിരുന്ന കോളിക്കണ്ടി പ്രസാദിന്റെ വീടിനുനേരെ അജ്ഞാതർ സ്റ്റീൽ ബോംബെറിഞ്ഞു. ബോംബ് പൊട്ടാത്തത്കാരണം വൻ അപകടമാണ് ഒഴിവായത്. രാത്രി 12.30ന് വീടിന് പുറത്ത് ശബ്ദം കേട്ടതിനെ തുടർന്ന് വാതിൽ തുറന്ന് പരിശോധിച്ചപ്പോഴാണ് പൊട്ടാത്ത സ്റ്റീൽ ബോംബ് മുറ്റത്ത് കാണപ്പെട്ടത്.
ഉടൻതന്നെ നാട്ടുകാരെയും പോലീസിനെയും വിവരമറിയിച്ചശേഷം ബോംബ് വെള്ളക്കെട്ടിലേക്ക് മാറ്റുകയുമായിരുന്നു. കൊയിലാണ്ടി സ്‌റ്റേഷനിൽ നിന്ന് എ.എസ്.ഐ. വി. എം. മോഹൻദാസ്, മനോജ് കുമാർ എന്നിവരാണ് സ്ഥലത്തെത്തി പരിശോധന നടത്തിയത്.
പയ്യോളി ബോംബ് സ്‌ക്വോഡിനെ വിവരമറിയിച്ചു സ്‌ക്വോഡ് സ്ഥലത്തെത്തി പരിശോധിച്ചശേഷം കീഴരിയൂർ ക്വാറിയിൽ കൊണ്ട്‌പോയി ബോംബ് നിർവ്വീര്യമാക്കി. സംഭവത്തിനി പിന്നിൽ ആരാണെന്ന് വ്യക്തമല്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

