കൊയിലാണ്ടിയിൽ മരുന്ന് ഷോപ്പിൽ വൻ മോഷണം

കൊയിലാണ്ടി: നഗരത്തിൽ മരുന്ന് കട കട്ടർ ഉപയോഗിച്ച് തുറന്ന് വൻ മോഷണം. ടെലഫോൺ എക്സ്ചേഞ്ചിനു സമീപം ഇ.പി രതീഷിന്റെ ഉടമസ്ഥതയിലുള്ള തിങ്കളാഴ്ച തുറക്കാനിരുന്ന കെയർ മെഡിക്കൽ ഷോപ്പിലാണ് മോഷണം നടന്നത്. ശനിയാഴ്ച രാത്രി 11.30 ഓടെയാണ് ഷോപ്പിലെ വർക്ക് കഴിഞ്ഞ് പൂട്ടി പോയതിനു ശേഷമാണ് സംഭവം കടയുടെ ഷട്ടർ കട്ടർ ഉപയോഗിച്ച് മുറിച്ച നിലയിലാണ് മോഷണം നടത്തിയിരിക്കുന്നത്.
കടയിലെ കൗണ്ടർ മേശ, ഫ്രിഡ്ജ്, കടയിൽ സ്ഥാപിക്കാൻ വെച്ച 4 സി.സി.ടി.വി.ക്യാമറ, കംപ്യൂട്ടറുകളും മോഷ്ടിച്ചിട്ടുണ്ട്, കടയിലെ അലമാരകൾ അടിച്ചു തകർത്ത നിലയിലാണ് അലമാരയിൽ വെച്ച ഹോർലിക്സുകൾ മുഴുവനും മോഷണം പോയിട്ടുണ്ട്, മരുന്നുകൾ വാരി വലിച്ചിട്ട നിലയിലാണ്.

കൊയിലാണ്ടി പ്രിൻസിപ്പൽ എസ്.ഐ.സജു എബ്രഹാം.എസ്.ഐ.കെ.ബാബുരാജ് തുടങ്ങിയവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്ത് എത്തി അന്വേഷ്ണ ണം ആരംഭിച്ചു. വിരലടയാള വിദഗ്ദർ, ഡോഗ് സ്ക്വാഡും പരിശോധന നടത്തി.ഏകദേശം പത്ത് ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി സമീപത്തെ സി.സി.ടി.വി.ക്യാമറകൾ പോലീസ്
പരിശോധിക്കുന്നുണ്ട്.
സംഭവത്തിൽ വ്യാപാരി വ്യവസായ സമിതി ശക്തമായി പ്രതിഷേധിച്ചു. കൊയിലാണ്ടിയിലെ സാമൂഹ്യ അന്തരീക്ഷം തകർക്കുന്ന നടപടിക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വടകര സൂപ്രണ്ട് ഓഫ് പോലീസ് ഓഫീസർക്ക് പരാതി നൽകി. വ്യാപാരി വ്യവസായി സമിതി നേതാക്കളായ കരുമ്പക്കൽ സുധാകരൻ, എം.പി.കൃഷ്ണൻ എൻ.കെ.ജയചന്ദ്രൻ’, ടി.കെ.കുഞ്ഞിക്കണാരൻ തുടങ്ങിയവർ സന്ദർശിച്ചു.
