കൊയിലാണ്ടിയിൽ ബുധനാഴ്ച ജനസമ്പർക്ക പരിപാടി

കൊയിലാണ്ടി: സംസ്ഥാന സർക്കാറിന്റെ സേവനങ്ങൾ ജനങ്ങൾക്ക് നേരിട്ട് ലഭിക്കുന്നതിന് വേണ്ടി കൊയിലാണ്ടിയിൽ കലക്ടർ യു. വി ജോസിന്റെ നേതൃത്വത്തിൽ നേതൃത്വത്തില്‍ ഏപ്രിൽ അഞ്ചിന് 9 മണിമുതല്‍ കൊയിലാണ്ടി ടൗണ്‍ഹാളില്‍ ജനസമ്പര്‍ക്ക പരിപാടി നടത്തും. താലൂക്കില്‍ ഇതുവരെയായി 791 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ഇനിയും അപേക്ഷ നല്‍കാത്തവര്‍ക്ക് അഞ്ചിന് ജില്ലാകലക്ടര്‍ക്ക് നേരിട്ട് അപേക്ഷ നല്‍കാം.
എല്ലാ വകുപ്പുകളുടെയും ജില്ലാതല ഓഫീസര്‍മാര്‍ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുളള ധനസഹായ വിതരണവും പ്രകൃതിക്ഷോഭ ധനസഹായ വിതരണവും ഇവിടെ നിന്ന് വിതരണം ചെയ്യും.

