കൊയിലാണ്ടിയിൽ പെൺകുട്ടികൾക്ക് കരുത്ത് പകരാൻ കളരി പരിശീലനം ആരംഭിച്ചു

കൊയിലാണ്ടി: പെൺകുട്ടികൾക്ക് കരുത്ത് പകരാൻ കളരി പരിശീലനം ആരംഭിച്ചു. ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലാണ് കളരി പരിശീലനം ആരംഭിച്ചത്. ഭാരത് സ്‌കൗട്ട്‌സ് & ഗൈഡ്‌സ് കേരള “കരുത്ത്” പദ്ധതി പ്രകാരം നടന്ന പരിശീലനം പത്മശ്രീ മീനാക്ഷി ഗുരുക്കൾ ഉൽഘാടനം ചെയ്തു.
പുതുതായി ആരംഭിച്ച ഗൈഡ്സ് യൂനിറ്റും അതോടൊപ്പം ഉൽഘാടനം ചെയ്തു. പ്രിൻസിപ്പൽ എ. പി. പ്രീ ബീത്, ഗൈഡ്സ് ജില്ലാ കൺവീനർ സുമ, ജില്ലാ ട്രെയിനിംഗ് ഓഫീസർ ജിഷ, വി.എം. ശോഭ ഡോ: പി.കെ.ഷാജി, ദിവ്യപ്രഭ രാഗേഷ്, മണി പ്രസാദ്, സംസാരിച്ചു.

