KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ പിളർന്ന വ്യാപാര സംഘടനകൾ ഒന്നായി

കൊയിലാണ്ടി: പതിനാലു വർഷമായി വിഘടിച്ചു നിന്നിരുന്ന കൊയിലാണ്ടിയിലെ രണ്ടു വ്യാപാര വ്യവസായി സംഘടനകൾ ലയിച്ച് ഒന്നായി മാറി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ഭാരവാഹിയായിരുന്ന കെ പി ശ്രീധരൻ്റെ നേതൃത്വത്തിലുള്ള സംഘടനയും ടി നസിറുദ്ദീൻ്റെ നേതൃത്വത്തിലുള്ള സംഘടനയുമാണ് ലയിച്ച് ഒന്നായി മാറിയത്. കെ പി ശ്രീധരൻ കമ്മറ്റിക്കെതിരെ സംസ്ഥാന പ്രസിഡൻ്റ് ടി നസിറുദ്ദീൻ സ്വീകരിച്ച അച്ചടക്ക നടപടികൾ ഇതിൻ്റെ ഭാഗമായി പിൻവലിക്കുകയും ചെയ്തു. ലയന സമ്മേളനം ജില്ലാ നേതാവ് എമ്മോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റംഗം അരീക്കാട് പി. അബ്ദുൾ അസീസ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. വനിതാ വിംഗ് സംസ്ഥാന പ്രസിഡൻ്റ് സൗമിനി മോഹൻദാസ് സംസാരിച്ചു.

യൂനിറ്റ് പ്രസിഡൻ്റായി കെ.പി ശ്രീധരനേയും ജനറൽ സെക്രട്ടറിയായി കെ എം രാജീവനേയും ട്രഷററായി ഷറഫുദ്ദീനേയും സീനിയർ വൈസ് പ്രസിഡൻ്റായി ടി പി ഇസ്മായിലിനേയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡൻറുമാരായി എം ശശീന്ദ്രൻ, കെ ചന്ദ്രൻ, അബ്ദുള്ള എന്നിവരേയും സെക്രട്ടറിമാരായി ജലീൽ മൂസ, സജേഷ്, പി കെ. റിയാസ്, ഗിരീഷ് എന്നിവരേയും തെരഞ്ഞെടുത്തു. യൂത്ത് വിംഗ് ഭാരവാഹികളായി ഷൗക്കത്തലി (പ്രസിഡൻ്റ്), ഷാജി (ജനറൽ സെക്രട്ടറി), ശൈലേഷ് (ട്രഷറർ) എന്നിവരേയും വനിതാ വിംഗ് ഭാരവാഹികളായി ഷീബ ശിവാനന്ദൻ (പ്രസിഡൻ്റ് ), ജിഷ (ജനറൽ സെക്രട്ടറി), ഉഷാ മനോജ് (ട്രഷറർ) എന്നിവരേയും തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *